Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മഹത്തായ പാരമ്പര്യം കളഞ്ഞുള്ള രാഷ്ട്രീയ നിലപാടുകള്‍ എന്തിന് (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Picture

മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സഭയണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. തോമാശ്ലീഹായുടെ പിന്‍തുടര്‍ച്ചയും ഭാരതത്തിലെ പൗരാണിക പാരമ്പര്യം സഭാമേല്‍ക്കോയ്മ മലങ്കരയില്‍ തന്നെയുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൗരാണി ക ഓര്‍ത്തഡോക്‌സ് സഭകളില്‍ അഞ്ച് ഓര്‍ത്തഡോക്‌സ് സഭകളില്‍ ഒന്നാണെന്ന് പറയുമ്പോള്‍ ആ സഭയുടെ പ്രസക്തിയും പ്രാധാന്യവും എത്ര യെന്ന് ഊഹിക്കാന്‍ കഴിയാവു ന്നതാണ്.


അംഗസംഖ്യയില്‍ കത്തോലിക്കാസഭയ്ക്കുള്ളത്ര ഇല്ലെങ്കിലും ആഗോള ക്രൈസ്തവ സഭകളില്‍ കത്തോലിക്കാ സഭയ്‌ക്കൊപ്പമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സ്ഥാനം. വലുപ്പത്തിലോ അ ധികാരപദവിയ്ക്കപ്പുറമോ എന്നതിനേക്കാള്‍ അംഗീകാരം കൊണ്ട് ആഗോള കത്തോലിക്കാ സഭയുടെയും മറ്റ് പൗരാണികവും പ്രാധാന്യവുമുള്ള സഭയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. അങ്ങനെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഈ അടുത്ത കാലത്തായി അവരുടെ സ്ഥാനത്തിനപ്പുറം നിന്നുകൊണ്ട് രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നുണ്ട്.


ഈ അടുത്തകാലത്ത് കേരളത്തില്‍ നടന്ന ഏതാനും പൊതു തിരഞ്ഞെടുപ്പുകളില്‍ ഓര്‍ത്തഡോക്‌സ് സഭ രാഷ്ട്രീയ നിലപാട് എടുക്കുക യുണ്ടായി. അത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദം സൃഷ്ടിക്കുകയും ചെയ്യുകയുമുണ്ടായി. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ കഴിഞ്ഞ ഉപതിര ഞ്ഞെടുപ്പുകളിലും പരസ്യമായും പരോക്ഷമായും സഭ രാഷ്ട്രീയ നിലപാട് എടുക്കുകയുണ്ടായി. ഓരോ തിരഞ്ഞെടുപ്പിലും വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് ആയിരുന്നു സ ഭയെടുത്തിരുന്നതെങ്കിലും അത് ഏറെ വിമര്‍ശനത്തിന് ഇടവരുത്തുകയുണ്ടായി. അത് സഭയെ ഏറെക്കുറെ വികൃതമാക്കുകയും സഭയുടെ പ്രതിച്ഛായക്ക് കോട്ടം ഉണ്ടാക്കുകയും ചെയ്തുയെന്നതിന് സംശയമില്ലാത്ത കാര്യമാണ്. സഭാനേതൃത്വം അതിനെ ന്യായീകരിക്കുകയും വിശദീകരിക്കുകയും ചെയ്തുവെങ്കിലും അത് കോട്ടം തട്ടിയ പ്രതിച്ഛായയെ വീ ണ്ടെടുത്തില്ലായെന്നതാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഓരോ തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ എ ടുക്കുന്നത് സഭയ്ക്കകത്തു പോലും വിമര്‍ശനങ്ങള്‍ ഉണ്ടായത് ഇതിനുദാഹരണമാണ്.



ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഒപ്പം ജനാധിപത്യരാജ്യവും. പൗരന് രാഷ്ട്രീയ നിലപാട് എടുക്കാനും പ്രവര്‍ ത്തിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. സംഘടനകള്‍ക്കും സമുദായങ്ങള്‍ ക്കും രാഷ്ട്രീയ നിലപാടിന് അധികാരവും അവകാശവും നല്‍കുന്നുണ്ടെങ്കിലും വ്യക്തി താല്പര്യമനുസരിച്ചാകരുതെന്നുണ്ട്.



സാമൂഹിക സംഘടനകളും സമുദായ സംഘടനകളും തിരഞ്ഞെടുപ്പ് കാലത്ത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. അതിന് പല കാരണങ്ങളുണ്ട്. തങ്ങളുടെ ശക്തിയെന്നത് രാഷ്ട്രീയ പാര്‍ട്ടികളെ കാണിച്ചു കൊടുക്കുകയും അതു വഴി തങ്ങള്‍ക്ക് അനുകൂലമായി ഭരണത്തിലേറുന്നവരെ കൊണ്ട് തീരുമാനങ്ങളും നിലപാടുകളും എടുക്കുന്നതിനു വേണ്ടിയാണ്. അത് പലപ്പോഴും ചെന്നെത്തുന്നത് സ്വാര്‍ത്ഥ താല്പര്യങ്ങളിലും അവസാനി ക്കുന്നത് അധികാര ദുര്‍വിനിയോഗത്തിലുമായിരിക്കും. വോട്ടുകിട്ടാനും അധികാരം നേടിയെടുക്കാനും വേണ്ടി ഇങ്ങനെ സമുദായ നേതാക്കന്മാര്‍ക്കുവേണ്ടി ഏത് വിട്ടുവീഴ്ചയും രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും കാട്ടാറി ല്ല. സമുദായങ്ങളെ പ്രീണിപ്പിച്ചാല്‍ അധികാരം മെനക്കെടാതെ വോട്ടു നേടാന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് കഴിയുമെന്നതിനാല്‍ അവര്‍ ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ശ്രമിക്കും. അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഭരണത്തിലേറ്റിയവര്‍ക്കുവേണ്ടി ഭരണവര്‍ക്ഷം അവരുടെ ഗതിയ്ക്കനുസരിച്ച് ഭരണയന്ത്രം തിരിച്ചുകൊണ്ടേ യിരിക്കും. അതിന്റെ ഫലം ജനങ്ങള്‍ക്ക് വേണ്ടി ഭരണത്തി ലേറിയവര്‍ ജനങ്ങളേക്കാള്‍ സഹായിക്കുന്നത് ഇക്കൂട്ടരെയായി രിക്കും. സമുദായങ്ങള്‍ എപ്പോഴും ആവശ്യപ്പെടുന്നതാകട്ടെ സമുദായ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ മാത്രമായിരിക്കും. അത് ഒരു പരിധിവരെ സ്വാര്‍ത്ഥത നിറഞ്ഞതായിരിക്കും. അത് നാടിനു വേണ്ടിയോ ജനങ്ങളുടെ ഉന്നമനത്തി നുവേണ്ടിയോ ആയിരിക്കില്ല. അതു തന്നെയാണ് സമുദായങ്ങളും മതങ്ങളും തിരഞ്ഞെടു പ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കാന്‍ കാരണം.



മതത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴുത്തിനുള്ളില്‍ മതനേതാക്കന്മാര്‍ താല്ക്കാലിക ലാഭത്തിനുവേണ്ടി കെട്ടിയിടുമ്പോള്‍ അത് ആ മതത്തെയും സമുദായത്തെയും ജനാധിപത്യസംവിധാനത്തിനു മുന്നില്‍ വികൃതമാക്കുകയാണ് ചെയ്യുന്നത്. കേരള പിറവിക്കു ശേഷം നടന്ന എല്ലാ പൊതു തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ മതനേതാക്കളുടെ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. പരസ്യമായിട്ടല്ലാതെ രഹസ്യമായി ഈ കൂട്ടുകെട്ട് പല തി രഞ്ഞെടുപ്പുകളിലും വിജയപരാജയം സൃഷ്ടിച്ചിട്ടുണ്ട്. അതിനൊരു കാരണം അന്ന് അവര്‍ക്കൊപ്പം അവര്‍ പറയുന്നതുപോലെ അവരുടെ വിശ്വാ സി സമൂഹം ഉണ്ടായിരുന്നുയെന്നതാണ്.


കത്തോലിക്കാ സഭയായിരുന്നു അതില്‍ പ്രബലമായ സ്ഥാനം വഹിച്ചിരുന്നത്. വിമോചന സമരവുമൊക്കെ അതിന് മഹത്തായ ഉദാഹരണ മാണ്. എന്നാല്‍ ഒരിക്കല്‍ പോലും പരസ്യമായ ഒരു നിലപാടുമായി സഭ രംഗത്തു വന്നിട്ടില്ല. 57ലെയും 67ലെയും ഇ. എം.എസ്. സര്‍ക്കാരിന്റെ വി ദ്യാഭ്യാസ നയത്തിലും സ്വകാര്യ വിദ്യാലയങ്ങള്‍ക്കുള്ള നിയന്ത്രണമുള്‍പ്പെടെയുള്ള നടപടിയിലും സഭാ വിരുദ്ധ മനോഭാവത്തിലും കത്തോലി ക്കാസഭാ തെരുവിലിറങ്ങിയെങ്കിലും തിരഞ്ഞെടുപ്പുകളില്‍ പരസ്യ നിലപാട് ഒരിക്കലും എടുത്തിരുന്നില്ല. അതിനു കാരണം സഭാ പൊതുമദ്ധ്യത്തില്‍ വികൃതമാക്കപ്പെടുമെന്നതാണ് സഭയുടെ ലക്ഷ്യം. രാഷ്ട്രീയ ത്തിനപ്പുറം മറ്റൊന്നാണെന്ന് അന്ന് ആ സഭയെ നയിച്ചിരുന്നവര്‍ക്ക് ഉത്തമ ബോദ്ധ്യമു ണ്ടായിരുന്നു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്ന ണിയുടെയോ പരസ്യമായ പക്ഷം പിടിത്തത്തില്‍ നഷ്ടമാകുന്നത് സഭയുടെ അസ്ഥി ത്വത്തിന് എതിരാണെന്ന് സഭാ പിതാക്കന്മാര്‍ക്ക് ഉത്തമ ബോ ദ്ധ്യമുണ്ടായിരുന്നുയെന്നതും ആരോപണങ്ങളും പ്രത്യാരോപണങ്ങളും സഭയ്ക്കകത്തും പുറത്തും ഉണ്ടാകാതെയിരി ക്കാനുമായിരുന്നു. അങ്ങനെ ഉണ്ടായാല്‍ അത് സഭാനേതൃത്വത്തെ വികൃതമാക്കുകയും സഭയുടെ കെട്ടുറപ്പിനു തന്നെ കോട്ടം തട്ടുമെന്നതുമായിരുന്നു. എന്നാല്‍ സഭയ്‌ക്കൊപ്പം നില്‍ ക്കാന്‍ അന്നത്തെ വിശ്വാസി സമൂഹമുണ്ടായിരുന്നുയെന്നതാണ് സത്യം. സഭാ പിതാക്കന്മാര്‍ പരസ്യമായി നിലപാടെടുത്തി രുന്നില്ലെങ്കില്‍ കൂടി അവര്‍ ക്കൊപ്പം അവര്‍ക്കുവേണ്ടി വിശ്വാസി സമൂഹത്തില്‍ ഭൂരിഭാഗവും നിലകൊണ്ടിരുന്നുയെന്നതാണ്. കാരണം അത് വിശ്വാസി സമൂഹത്തിനു കൂടിയുള്ള തായിരുന്നു. സഭയെന്നാല്‍ സഭാനേതൃത്വത്തിന്റെ മാത്രമല്ല മറിച്ച് തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ് അറിവ് മാത്രമല്ല അതായിരുന്നു വസ്തുത. അതുകൊണ്ടുതന്നെ ഒരു മെത്രാന്‍ ഒരു പ്രസ്താവനയോ ഇടയലേഖനമോ ആ നിലപാടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് സമയത്ത് ഇറക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അരമന കളിലേക്ക് ഓടിയെത്തി അവരു ടെ കാലുപിടിക്കുമായിരുന്നു. അത് ചെയ്യാതിരുന്ന ഏക നേതാവ് സഖാവ് ഇ.എം.എസ്. മാത്രമായിരുന്നു. ആ ഒരു പ്രസ്താവനകൊണ്ട് ആ സമുദാ യത്തിന്റെ വോട്ട് മറിയ്ക്കാന്‍ യാതൊരു പ്രയാസവുമില്ലാതിരുന്നുയെന്നത് കേരളത്തില്‍ നടന്ന പല പൊതുതിരഞ്ഞെ ടുപ്പുകളും ഉദാഹരണമായി പറയാം.



എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഇന്ന് മെത്രാന്മാര്‍ പരസ്യ നിലപാടും പരസ്യ പ്രസ്താവനയും എന്തിനേറെ പ്പറയുന്നു കല്പന ഇറക്കി യാല്‍ പോലും വിശ്വാസികള്‍ അതിനെ കാര്യമായിട്ടെടുക്കാറില്ല. അന്ധമായി മെത്രന്മാരെയോ സഭാ സമുദായ നേതാക്കളെയോ വിശ്വസിക്കുന്നവര്‍ മാത്രമെ അവര്‍ പറയുന്നവര്‍ക്ക് വോട്ട് നല്‍കുകയുള്ളു.



കാരണം ഇന്ന് നേതൃത്വങ്ങളും വിശ്വാസികളും തമ്മിലുള്ള അകലം തന്നെ വ്യക്തി പരമായി നേട്ടമുണ്ടാക്കാന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളെയും കൂട്ടുപിടിച്ച് വിശ്വാസികളോട് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന സഭാനേതൃത്വങ്ങളും സമുദായ നേതാക്കളും അണി യറയില്‍ അത്താഴമുണ്ണുന്നത് അത്യുന്നതരുമായി മാത്രമാണ്. അവരുടെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കഷണം പോലും തങ്ങളുടെ അടുപ്പക്കാര്‍ ക്കും അടുത്ത ബന്ധുക്കള്‍ക്കു മാണ്. അത് നല്‍കാന്‍ പോലു മുള്ള ഔദാര്യം പോലും ഇവര്‍ കാണിക്കാറില്ല. അതിനുള്ള അവകാശമുണ്ടെന്ന് വിശ്വാസി സമൂഹത്തിന് ഉത്തമ ബോദ്ധ്യ മുള്ളതുകൊണ്ട് അത് പോലും നിഷേധിക്കപ്പെടുന്നതുകൊണ്ടാ ണ് സഭാ നേതൃത്വത്തിന്റെയും സമുദായ നേതാക്കളുടെയും വാക്കുകള്‍ ഇന്ന് വിശ്വാസികള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നത്.



അരൂരിലും കോന്നിയിലും വട്ടിയൂര്‍കാവിലും കണ്ട കാഴ്ചയാണ് ഇത്. ഞങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ മാത്രം സമുദായംഗങ്ങളെ നോക്കുകയും അതു കഴിഞ്ഞാല്‍ അവരെ തിരിഞ്ഞു നില്‍ക്കുന്നതാണ് ഇവിടെ നല്‍കുന്ന പാഠം. സഭ യോടും സമുദായത്തോടും ആത്മാര്‍ത്ഥതയുള്ള വിശ്വാസികള്‍ സഭാനേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പുച്ഛിച്ചുത ള്ളുന്നത് ജനത്തിന്റെ ചിന്താശ ക്തിയിലേക്കുള്ള ചൂണ്ടുപലക യാണ്. അത് തകര്‍ക്കുന്നത് നേതൃത്വത്തിന്റെ ചീട്ടുകൊട്ടാ രവും അവര്‍ തിരഞ്ഞെടുത്ത സാമ്രാജ്യവുമാണ്.



ചെങ്ങന്നൂരിലും ആറന്മുളയിലും പത്തനംതിട്ടയിലും കോന്നിയിലും മതത്തിനുള്ളിലെ വ്യക്തിതാല്പര്യമായിരുന്നെങ്കില്‍ വട്ടിയൂര്‍കാവിലും അരൂരിലും കണ്ടത് സാമുദായിക മേല്‍ക്കോയ്മ നേടുക യെന്നതായിരുന്നു. ഇത് രണ്ടും സഭയേയും സമുദായത്തേയും വിലകുറച്ചുകാണിക്കാനേ ഉ പകരിക്കൂ. വ്യക്തി താല്പ ര്യവും രാഷ്ട്രീയ താല്പര്യവും സഭയെ ബാധിക്കുന്ന ആനു കാലിക വിഷയങ്ങളുമായി ബന്ധിപ്പിച്ച് തങ്ങള്‍ക്ക് അനു കൂലമായി നില്‍ക്കുന്ന രാഷ്ട്രീ യ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടു പ്പില്‍ വോട്ടുനേടാന്‍ സഭയെ സഭാനേതൃത്വത്തിലിരിക്കുന്ന ചിലര്‍ ഉപയോഗിച്ചതാണ് ഇ വിടെയൊക്കെ നടന്നത്. ഓരോ മെത്രാനും ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നേതാവുമെന്നതി ലേക്ക് സഭയ്ക്കുള്ളില്‍ തന്നെ വടംവലിയുണ്ടായപ്പോള്‍ സഭ രാഷ്ട്രീയ ചായ്‌വുകള്‍ മാറ്റിമ റിക്കപ്പെട്ടു. രാഷ്ട്രീയ നേതാ ക്കളും മെത്രാന്മാരും സഭയെ രാഷ്ട്രീയ ചായ്‌വുകള്‍ക്ക് അ നുസരിച്ച് മാറ്റിക്കൊണ്ടേയിരുന്നു.



ക്രിസ്തുവിനെ നാഥനായി ഉച്ചത്തില്‍ ഘോഷിക്കേണ്ടവര്‍ അത് മാറ്റി രാഷ്ട്രീയ നേതാവിനെ നാഥനാക്കിയതും എന്റെ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് എന്ന് വീടുകള്‍ തോറും പോയതും രാഷ്ട്രീയ സഖ്യം രൂപീകരിച്ചതുമൊക്കെ അതുകൊണ്ടുതന്നെ. എന്നാല്‍ ഇതുകൊണ്ടൊന്നും സഭയുടെ പൊതുവായ വിഷയങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ഇത് രാഷ്ട്രീയ നേതാക്കന്മാരുടെ യും സഭാ നേതാക്കളുടേയും വ്യക്തിതാല്പര്യത്തിനു മാത്രമെ പ്രയോജനപ്പെടുയെന്ന് വി ശ്വാസികളും സഭാംഗങ്ങളും സമുദായാംഗങ്ങളും ചിന്തിച്ച തോടെ ഇവരുടെ സ്ഥാനാര്‍ത്ഥി കള്‍ മൂന്നും നാലും സ്ഥാന ത്തേക്ക് തള്ളപ്പെട്ടു.



വിളിക്കപ്പെട്ട വിളിക്കു യോഗ്യമായി പ്രവര്‍ത്തിക്കാതെ ആരൊക്കെയോ ആകാന്‍ ആ രുടെയൊക്കെയോ ആകാന്‍ താന്‍ വിശ്വസിക്കുകയും താന്‍ നേതൃത്വം നല്‍കുന്ന സമൂഹത്തെയും വഴിതിരിച്ചുവിടു മ്പോള്‍ ആ വഴിയെ പോകാന്‍ കുഞ്ഞാടുകള്‍ തയ്യാറാകില്ല ഇന്ന്. കാരണം അവര്‍ക്ക് അവ രെ മനസ്സിലാക്കാനും അവരെ മനസ്സിലാകാത്തവരെ മനസ്സി ലാക്കാനും കഴിയുന്നുണ്ട് ഇ ന്ന്. തങ്ങളുടെ തീരുമാനം തങ്ങളുടേതു മാത്രമായിരിക്കുമെന്നും വിശ്വാസി സമൂഹം ചി ന്തിച്ചു തുടങ്ങിയിരിക്കുന്നു. അതായിരിക്കും ജനാധിപത്യ ത്തിന്റെ വിജയം. സഭയെ സ ഭയായും രാഷ്ട്രീയത്തെ രാഷ് ട്രീയമായും കാണാന്‍ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് കഴിഞ്ഞാല്‍ സഭയുടെ മഹത്വം കെടാതെ സൂക്ഷിക്കാം.

 

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code