Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ വീണ്ടും മികച്ച അവസരം   - ജോസ് കുമ്പിളുവേലില്‍

Picture

ലണ്ടന്‍: നീണ്ട ഇടവേളയ്ക്കു ശേഷം ബ്രിട്ടനില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും മികച്ച അവസരങ്ങളൊരുങ്ങുന്നു. ടയര്‍ 4 വീസക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 96 ശതമാനം പേരുടെയും അപേക്ഷകള്‍ സ്വീകരിക്കപ്പെടുന്നതായാണ് ഏറ്റവും പുതിയ കണക്കുകളില്‍ വ്യക്തമാകുന്നത്.

 

യുകെ സര്‍ക്കാര്‍ തിരിച്ചു കൊണ്ടു വന്ന പോസ്റ്റ് സ്റ്റഡ് വര്‍ക്ക് വീസ സ്കീമും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുന്പ് ഏറെ ഫലപ്രദമായി ഉപയോഗിച്ചിരുന്നതാണ്. പഠനത്തിനു ശേഷം രാജ്യത്ത് തുടരാനും ജോലി അന്വേഷിക്കാനും അവസരം നല്‍കുന്ന സ്കീമാണിത്. 2020- 21 വര്‍ഷത്തില്‍ ഇത് പൂര്‍ണ തോതില്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

 

ഈ വര്‍ഷം ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്റ്റാര്‍ട്ടപ്പ്, ഇന്നവേറ്റര്‍ വീസ റൂട്ടുകളും ഇന്ത്യയില്‍നിന്നുള്ള നവ വ്യവസായികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നു.ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ബ്രിട്ടനില്‍ ഏറെയുള്ളത്. ഇവരുടെ കാര്യത്തില്‍ 42 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.മികച്ച വിദ്യാര്‍ഥികളുടെ കുറവ് അനുഭവപ്പെടുന്നുവെന്ന് രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ പുതിയ അനുമതി. അടുത്ത അധ്യയന വര്‍ഷം മുതലാണ് ഇത് നടപ്പിലാക്കുന്നത്.

 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code