Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചികിത്സക്കെത്തിയ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച 4 കൗമാരക്കാര്‍ അറസ്റ്റില്‍

Picture

ചെന്നൈ: ഏര്‍വാടി ദര്‍ഗയില്‍ ചികിത്സക്കെത്തിയ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച നാല് അന്തേവാസികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. മുഴുവന്‍ പ്രതികളും 18 വയസ്സിന് താഴെയുള്ളവരാണ്. പീഡനത്തിനിരയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ 19കാരി അവശനിലയിലാണ്. മതിയായ ചികിത്സ ലഭ്യമാക്കാതെ പെണ്‍കുട്ടിയെ ഇപ്പോഴും കാലില്‍ ചങ്ങലക്കിട്ട് മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതായും ആരോപണമുണ്ട്. കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ മൊഴിയെടുക്കാനായിട്ടില്ലെന്ന് കീളക്കരൈ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം. മുരുകേശന്‍ അറിയിച്ചു.

 

ഏര്‍വാടി ദര്‍ഗയില്‍ രണ്ടുമാസമായി പെണ്‍കുട്ടി ചികിത്സയിലായിരുന്നു. രക്ഷിതാക്കള്‍ ദര്‍ഗക്കടുത്ത ലോഡ്ജിലാണ് താമസിച്ചിരുന്നത്. രണ്ടുദിവസം മുമ്പാണ് ദര്‍ഗക്ക് സമീപം കാട്ടുപള്ളിയിലെ ചികിത്സാകേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റിയത്. ചൊവ്വാഴ്ച പുലര്‍ച്ച പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴാണ് പ്രതികള്‍ ബലംപ്രയോഗിച്ച് കുറ്റിക്കാട്ടിലേക്ക് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത്

 

ബഹളവും നിലവിളിയും കേട്ട് സമീപവാസികള്‍ ഓടിക്കൂടിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പിന്നീട് പൊലീസിനെ വിവരം അറിയിച്ചു. റിമാന്‍ഡിലായ നാല് പ്രതികളെ ജുവനൈല്‍ഹോമിലും മറ്റുള്ളവരെ ബോഴ്‌സ്റ്റല്‍ സ്കൂളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. 2001ല്‍ ഏര്‍വാടി ദര്‍ഗയിലെ അഗ്‌നിബാധയില്‍ ചങ്ങലക്കിട്ട 28 അന്തേവാസികള്‍ വെന്തുമരിച്ചിരുന്നു. ഇതേതുടര്‍ന്ന് രോഗികളെ ചങ്ങലയില്‍ ബന്ധിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code