Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കിട്ടിയതില്‍ 6 കോടിയുടെ വണ്ടിച്ചെക്കും

Picture

തിരുവനന്തപുരം: പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6 കോടിയിലധികം രൂപയുടെ വണ്ടിച്ചെക്ക്. സംഭാവനയായി ലഭിച്ചതില്‍ 578 ചെക്കുകള്‍ മടങ്ങിയതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറ!ഞ്ഞു. 6.31 കോടിയാണ് ഈ ചെക്കുകളുടെ ആകെ തുക. വണ്ടിച്ചെക്കുകള്‍ നല്‍കിയവരില്‍ നിന്ന് ഇതുവരെ 5.9 കോടി രൂപ ഈടാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിനു മേലെ തുകയുള്ള 43 ചെക്കുകള്‍ അടക്കം ഇനി ലഭിക്കാനുള്ളതു 331 ചെക്കുകളാണ്.

 

പ്രളയവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് ഇതുവരെ ലഭിച്ചത് 4656.86 കോടി രൂപയാണ്. പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നായി 3002.13 കോടി രൂപയും ജീവനക്കാരുടെ സാലറി ചാലഞ്ച് മുഖേന 1216.29 കോടി രൂപയും പെന്‍ഷന്‍കാരുടെ സാലറി ചാലഞ്ച് മുഖേന 12.07 കോടി രൂപയും ശേഖരിച്ചു. മദ്യവില്‍പനയില്‍ അധിക ടാക്‌സ് ഏര്‍പ്പെടുത്തിയതു മൂലം 308.68 കോടി രൂപയും കിട്ടി. ഒക്ടോബര്‍ 29 വരെ 2476.46 കോടി രൂപ പ്രളയവുമായി ബന്ധപ്പെട്ട് ധനസഹായമായി നല്‍കിയിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code