Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജയമാധവന്‍നായരുടെ മരണം മര്‍ദനമേറ്റെന്നു സംശയം

Picture

തിരുവനന്തപുരം : കരമന കാലടി ഉമാമന്ദിരത്തില്‍ (കൂടത്തില്‍ തറവാട്) ജയമാധവന്‍നായര്‍ മര്‍ദനമേറ്റു മരിച്ചതാകാമെന്ന സംശയത്തിലേക്ക് അന്വേഷണം നീളുന്നു. വീടിനു പിന്നില്‍നിന്നു ലഭിച്ച തടിക്കഷണത്തിലെ രക്തക്കറയാണു സംശയം ബലപ്പെടുത്തുന്നത്. ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല.

 

ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുന്‍ കാര്യസ്ഥന്‍ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി. ജയമാധവന്‍നായരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതു സഹദേവനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയമാധവന്‍നായര്‍ മരിച്ചു.

 

പിന്നാലെ രവീന്ദ്രന്‍ നായരും ജോലിക്കാരി ലീലയും ആശുപത്രിയില്‍ എത്തി. മരണം സ്ഥിരീകരിച്ചപ്പോള്‍ രവീന്ദ്രന്‍ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മരണവിവരം അറിയിച്ചു. ഉടന്‍ പൊലീസുകാര്‍ ആശുപത്രിയിലേക്കു പോയി. ലീലയുമായി ഉമാമന്ദിരത്തില്‍ എത്തിയ രവീന്ദ്രന്‍ ഉടന്‍ വീടു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉമാമന്ദിരത്തില്‍ പൊലീസ് എത്തുമ്പോഴേക്കും തെളിവുകള്‍ നീക്കം ചെയ്തിരുന്നു. ജയമാധവന്‍നായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു.വീട്ടിലെ കട്ടിളപ്പടിയില്‍ തലയിടിച്ചു വീണ ജയമാധവന്‍നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു രവീന്ദ്രന്‍നായര്‍ അന്നു മൊഴി നല്‍കിയത്.

 

കൂടത്തില്‍ തറവാട്ടിലെ സ്വത്തുകള്‍ തട്ടിച്ചതായി ആരോപിക്കപ്പെടുന്ന കേസില്‍ ഉള്‍പ്പെട്ട മുന്‍ കലക്ടര്‍ എന്‍.മോഹന്‍ദാസ്, ഭാര്യ മായാദേവി, ബന്ധുക്കളായ ലതാദേവി, ശ്യാംകുമാര്‍, സരസദേവി, സുലോചനാദേവി, വി.ടി.നായര്‍, ശങ്കരമേനോന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ പരിഗണിച്ചില്ല. മറ്റൊരു ദിവസം പരിഗണിക്കാമെന്നു കോടതി പറഞ്ഞെങ്കിലും തീയതി നിശ്ചയിട്ടില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു.

 

മറ്റു പ്രതികളായ കാര്യസ്ഥന്‍ രവീന്ദ്രന്‍നായര്‍, മുന്‍ കാര്യസ്ഥന്‍ സഹദേവന്‍, ജയമാധവന്‍നായരുടെ വില്‍പത്രത്തില്‍ സാക്ഷികളായി ഒപ്പിട്ട വീട്ടുജോലിക്കാരി ലീല, അനില്‍കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code