Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണിന്റെ മനം കവര്‍ന്ന് മിസ് മലയാളി യുഎസ്എ 2019 സൗന്ദര്യ മത്സരം അവിസ്മരണീയമായി   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: സൗന്ദര്യത്തിന് മലയാളത്തികവ് നല്‍കിയ മനം കവര്‍ന്ന മിസ് മലയാളീ യുഎസ്എ 2018 നും ചരിത്രവിജയമായി മാറിയ "ദേശി സൂപ്പര്‍സ്റ്റാര്‍ 2019 നും ശേഷം അമേരിക്കയിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായി മാറിയ ലക്ഷ്മി പീറ്റര്‍ ഒരുക്കിയ "മിസ്സ് മലയാളീ യുഎസ്എ 2019" വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് വര്‍ണവിസ്മയമായി മാറി.

 

ഒക്ടോബര്‍ 26 നു ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഹാളില്‍ വച്ചായിരുന്നു സൗന്ദര്യമല്‍സരം. വനിതകള്‍ക്ക് മാത്രമല്ല അമേരിക്കയില്‍ ആദ്യമായി പുരുഷന്മാര്‍ക്കു വേണ്ടി 'മിസ്റ്റര്‍ മലയാളി യുഎസ്എ 2019' മല്‍സരവും നടത്തി ലക്ഷമി പീറ്റര്‍ മലയാളി സൗന്ദര്യാസ്വാദക മനസ്സുകളില്‍ ഇടം നേടി.

 

കേരളത്തനിമയും സംസ്കാരവും സമന്വയിപ്പിച്ചു ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രശസ്ത സിനിമാ താരം മനിയ നായിഡു വേദിയിലേക്ക് പ്രവേശിച്ചപ്പോള്‍ സദസ്സില്‍ നിന്ന് നിറഞ്ഞ കരഘോഷം മുഴങ്ങി. ഇതുപോലെയുള്ള പരിപാടികളില്‍ കൂടി നമ്മുടെ ഈടുറ്റ സംസ്കാരവും കലാ പാരമ്പര്യവും മറ്റും സമൂഹത്തില്‍ പ്രതിഫലിയ്ക്കട്ടെയെന്നു മാനിയ ആശംസിച്ചു,

 

മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ "മിസ് ടീന്‍ മലയാളീ യു എസ് എ" വിഭാഗത്തില്‍ അലീഷാ സാല്‍ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി വിജയ കിരീടമണിഞ്ഞു. അലീനായും ഗീതു സുരേഷും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി.

 

"മിസ്സസ് മലയാളീ യുഎസ്എ" വിഭാഗത്തില്‍ സ്വാതി ശങ്കര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സ്വാതി അനന്തരാമനും ജുവി ജോണും രണ്ടും മൂന്നും സ്ഥാനത്തെത്തി.

 

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ "മിസ്റ്റര്‍ മലയാളീ 2019" കിരീടത്തിനു വേണ്ടി ശക്തമായ മത്സരമാണ് നടന്നത്. ട്വിസ്‌റ് റൗണ്ടില്‍ തന്റെ വ്യത്യസ്ത വസ്ത്രധാരണ ശൈലിയില്‍ കൂടി കേരളത്തിലെ കേരള ഉത്സവം പ്രദര്‍ശിപ്പിച്ചു കൈയടി നേടിയ സുബിന്‍ ബാലകൃഷ്ണന്‍ വിജയ കിരീടം അണിഞ്ഞു.


നല്ലൊരു ഗായകന്‍ കൂടിയായ റോജര്‍ നെല്ലിമറ്റം രണ്ടാം സ്ഥാനം നേടിയപ്പോള്‍ രെമാശങ്കര്‍ നായര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അവസാന റൗണ്ടില്‍ കേരളത്തിലെ പ്രളയദുരണത്തില്‍ പെട്ടവരെ സഹായിക്കുവാന്‍ എത്തിയ രക്ഷാനായകന്മാരായ മല്‍സ്യത്തൊഴിലാളികളുടെ വസ്ത്രശൈലിയില്‍ എത്തിയ രെമാശങ്കര്‍ നായര്‍ സദസിന്റെ കണ്ണുകളെ ഈറനണിയിച്ചു.

 

നാല് മണിക്കൂര്‍ നീണ്ടു നിന്ന വര്‍ണവിസ്മയം തീര്‍ത്ത പരിപാടികളിലുടനീളം കരഘോഷങ്ങളുയര്‍ന്നു പ്രമുഖ പിന്നണി ഗായകന്‍ വില്യം ഐസക് കാണികളോടൊപ്പം അടിപൊളി പാട്ടുകളുമായി അരങ്ങു കയ്യിലെടുത്തു. നല്ലൊരു ഗായിക കൂടിയായ ലക്ഷ്മി പീറ്ററും കര്‍ണാനന്ദകാരമായ ഗാനങ്ങള്‍ പാടി. ഖുഷ്ബൂ ഡാന്‍സ്ഗ്രൂപ്പ്, നൂപുര സ്കൂള്‍ ഓഫ് ആര്‍ട്‌സ്, ശ്യാം ആന്‍ഡ് ടീം എന്നിവര്‍ വിവിധ നൃത്തപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


വന്‍ വിജയമായി തീര്‍ന്ന സൗന്ദര്യ ഉത്സവത്തിന്റെ സ്‌റ്റൈലിസ്റ്റായി സില്‍വി വര്‍ഗീസും പേഴ്‌സണാലിറ്റി കോച്ചായി ഷീബ ജേക്കബും പ്രവര്‍ത്തിച്ചു. റാമ്പ് കോച്ച് ഡോ. അബ്ദുള്ളയായിരുന്നു.

 

സൗന്ദര്യ ഉത്സവത്തിന്റെ വിധി കര്‍ത്താക്കളായി എത്തിയത് സിനിമ നടി മനിയ നായിഡു, ഡിജെ ധോലി ദീപ്, റോഷ് രാജന്‍, ഡോ. അബ്ദുള്ള കുദ്രത്, എ.സി. ജോര്‍ജ്, ഹിന്ന അക്തര്‍, അഭിയ ഒലീവിയ, രജി ജോസെഫ്, ഡോ.നിഷ സുന്ദരഗോപാല്‍ എന്നിവരാണ്.

 

ലെക്‌സിയ ജേക്കബ്, റെയ്‌ന റോക്ക്, ഹീരാ രമാശങ്കര്‍, ലക്ഷ്മി ഹരിദാസ്, റെസ്മി സുരേന്ദ്രന്‍, ജൂലിയറ്റ് ജോര്‍ജ് എന്നിവര്‍ എംസി മാരായി പരിപാടികള്‍ നിയന്ത്രിച്ചു.

 

ഈ സൗന്ദര്യ മത്സരം മികവുറ്റതും ഉജ്ജ്വലവുമാക്കി മാറ്റാന്‍ സഹായിച്ച എല്ലാവരോടുമുള്ള നന്ദി പരിപാടിയുടെ ഡയറക്ടര്‍ ലക്ഷ്മി പീറ്റര്‍ അറിയിച്ചു

.

റിപ്പോര്‍ട്ടര്‍ : ജീമോന്‍ റാന്നി

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code