Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ( ഐ സി ഇ സി എച്ച് ) 2019 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

ഒക്ടോബര്‍ 7 നു തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ വച്ച് നടന്ന പൊതുയോഗത്തിലായിരുന്നു. തെരഞ്ഞെടുപ്പ്. പ്രസിഡണ്ട് റവ. ഫാ. ഐസക്. ബി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

 

പുതിയ ഭാരവാഹികള്‍: റവ. ഫാ. ഐസക്ക്.ബി. പ്രകാശ് (പ്രസിഡണ്ട്), റവ. ജേക്കബ് .പി തോമസ് ( വൈസ് പ്രസിഡന്റ്) എബി .കെ .മാത്യു ( സെക്രട്ടറി) രാജന്‍ തോമസ് ( ട്രഷറര്‍) ഷാജി പുളിമൂട്ടില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) റവ. ഫാ. എബ്രഹാം സക്കറിയ ( സ്‌പോര്‍ട്‌സ് കണ്‍വീനര്‍) റോബിന്‍ ഫിലിപ്പ് (പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ) റവ. റോഷന്‍ വി.മാത്യൂസ് ( യൂത്ത് കോര്‍ഡിനേറ്റര്‍ ) ഡോ. അന്ന.കെ. ഫിലിപ്പ് ( ക്വയര്‍ കോര്‍ഡിനേറ്റര്‍ ) ജോജോ തുണ്ടിയില്‍, ഷീജ വര്‍ഗീസ് (വോളന്റിയര്‍ ക്യാപ്റ്റന്മാര്‍) ജോണ്‍സണ്‍ കല്ലുംമൂട്ടില്‍ (ഓഡിറ്റര്‍)

 

സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി ജോണ്‍സന്‍ ഉമ്മന്‍, നൈനാന്‍ വീട്ടിനാല്‍, ബിജു ചാലയ്ക്കല്‍, റജി ജോണ്‍, റിജോ ജേക്കബ്, അനില്‍ വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

 

ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ ശുശ്രൂഷ ഡിസംബര്‍ 25 നു വൈകുന്നേരം സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് ഹാളില്‍ വച്ച് നടത്തുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code