Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍: ഇന്‍ഡോര്‍ ഫാള്‍ കണ്‍സേര്‍ട്ട് ശനിയാഴ്ച   - ജയ്‌സണ്‍ മാത്യു

Picture

ടൊറോന്റോ: ഈ വര്‍ഷത്തെ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 26 ശനിയാഴ്ച 5 മണിക്ക് സ്കാര്‍ബറോയിലുള്ള ചൈനീസ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ഇന്‍ഡോര്‍ ഫാള്‍ കണ്‍സേര്‍ട്ടോടെ പര്യവസാനിക്കും.

 

ജൂലൈ 1 ന് കാനഡാ ഡേ ആഘോഷങ്ങളോടെ ആല്‍ബര്‍ട്ട് കാംബെല്‍ സ്ക്വയറില്‍ തുടക്കമാരംഭിച്ച ഫെസ്റ്റിവലിന്റെ ഭാഗമായ , ഒരാഴ്ച നീണ്ടുനിന്ന സമ്മര്‍ ഔട്ട് ഡോര്‍ ഫെസ്റ്റിവലിലും നൃത്ത ശില്‍പ്പ ശാലകളിലുമായി നൂറു കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ അശ്വതി നായര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു ഫെസ്റ്റിവലില്‍ പങ്കെടുത്ത് മോഹിനിയാട്ടത്തില്‍ ശില്‍പ്പശാലയും സംഘടിപ്പിച്ചിരുന്നു.

 

ശനിയാഴ്ച 5 മണിക്ക് നടക്കുന്ന ഫാള്‍ കണ്‍സേര്‍ട്ടില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ള നൃത്തവൈവിധ്യങ്ങള്‍ കോര്‍ത്തൊരുക്കി ഒരു മുഴുനീള നൃത്ത വിസ്മയമാണ് കാഴ്ചവെക്കുന്നത് . "ലോകത്തിലുള്ള എല്ലാ ഡാന്‍സ് ഇനങ്ങളും ഒരേ വേദിയില്‍ " എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തി ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന ഈ നൃത്തവിരുന്നിന് സാക്ഷ്യം വഹിക്കാന്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം.പി.പി. മാര്‍ തുടങ്ങി ഒട്ടനേകം വിശിഷ്ടഅതിഥികള്‍ പങ്കെടുക്കുന്നുണ്ട്.

 

ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് ഡാന്‍സ് അവതരിപ്പിക്കുന്നത് മലയാളി ഇരട്ട സഹോദരങ്ങളായ ലിന്റോ മാത്യുവും ലിജോ മാത്യുവും നേതൃത്വം നല്‍കുന്ന ഡെലീഷ്യസ് ഡാന്‍സ് അക്കാദമിയാണ് എന്നതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം.

 

Dance for JOY (Just Older Youth ) എന്ന സീനിയര്‍സ് പ്രോജക്ടിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടത്തുന്നത് സീനിയര്‍സ് ആണ് എന്നതാണ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ പ്രത്യേകത.ഡാന്‍സിംഗ് ഡാംസല്‍സ് ഡയറക്ടര്‍ ഗീതാ ശങ്കരന്റെ നേതൃത്വത്തിലാണ് സീനിയര്‍സ് ഈ പ്രോജക്റ്റിന് ചുക്കാന്‍ പിടിക്കുന്നത്.

 

റീമാക്‌സ് റിയല്‍റ്റിയിലെ മനോജ് കരാത്തയാണ് ഡാന്‍സ് ഫെസ്റ്റിവലിന്റെ തുടക്കം മുതലേയുള്ള ഗ്രാന്‍ഡ് സ്‌പോണ്‍സര്‍. ഇത്തവണ മേനോന്‍ ലോ ഓഫീസിനുവേണ്ടി അഡ്വ.ലതാ മേനോനും സ്‌പോണ്‍സറായി രംഗത്തുണ്ട് .

 

"ഡാന്‍സ് " എന്ന ക്ലൂ വുമായി ഒരു നിധി വേട്ടക്ക് ലോകപര്യവേക്ഷണം നടത്തുന്ന ഇന്‍ഡിയാന ജോണ്‍സിനെയും തന്റെ യാത്രക്കിടയില്‍ വിവിധ രാജ്യങ്ങളില്‍ അദ്ദേഹം കണ്ടുമുട്ടുന്ന വിവിധതരം ഡാന്‍സര്‍മാരെയും കഥാപാത്രങ്ങളാക്കി നര്‍മ്മത്തില്‍ ചാലിച്ച നാടകാവിഷ്കാരത്തോടെയാണ് ഈ വര്‍ഷത്തെ ഡാന്‍സ് ഫെസ്റ്റിവല്‍ അവതരിപ്പിക്കുന്നത്. എലിയറ്റ് റോസന്‍ബെര്‍ഗ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുമ്പോള്‍, ഇന്‍ഡിയാന ജോണ്‍സായി ടൊറോന്റോയിലെ അറിയപ്പെടുന്ന കൊമേഡിയന്‍ ജസ്റ്റിന്‍ ഡി എയ്ഞ്ചലോ വേഷമിടുന്നു.

 

പുതിയ അവതരണ രീതികൊണ്ട് എന്നും ശ്രദ്ധേയമായ നൃത്ത വിരുന്ന് ഒരുക്കുന്ന ഡാന്‍സിംഗ് ഡാംസലിന്റെ ആറാമത് ഡാന്‍സ് ഫെസ്റ്റിവലാണ് ശനിയാഴ്ച അരങ്ങേറുന്നത്. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും അവരുടെ ഔദ്യഗീക വെബ്‌സൈറ്റായ www.ddshows.com സന്ദര്‍ശിക്കുക.



ബന്ധപ്പെടേണ്ട നമ്പര്‍ : മേരി അശോക് , മാനേജിങ് ഡയറക്ടര്‍ : 416.788.6412, ഗീതാ ശങ്കരന്‍ :647.385.9657 മിഥുല്‍ കടാക്കിയ : 647.344.5566

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code