Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ അവസ്ഥ ദയനീയം: യുവതിയുടെ വെളിപ്പെടുത്തല്‍

Picture

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്ന കടുത്ത വിവേചനത്തിന്റെയും ആക്രമണങ്ങളുടെയും ദുരവസ്ഥ വിവരിച്ചുകൊണ്ട് നസീബ് നവാബ് എന്ന ക്രൈസ്തവ യുവതി രംഗത്ത്. സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന് നല്‍കിയ അഭിമുഖത്തിലാണ് നേഴ്‌സ് കൂടിയായ നസീബ് നവാബ് രാജ്യത്തെ പരിതാപകരമായ അവസ്ഥ വിവരിച്ചത്. 2008 മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു അവര്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ െ്രെകസ്തവ വിശ്വാസിയായ മിഷാല്‍ എന്ന രണ്ടാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയെ രണ്ടു മുസ്ലിം യുവതികള്‍ ചേര്‍ന്ന് അപമാനിക്കുന്നത് കണ്ടപ്പോള്‍ താന്‍ ഇടപെട്ടുവെന്നും, ഇതിന്റെ പേരില്‍ തന്നെ അവര്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നും നസീബ് വെളിപ്പെടുത്തി.

 

ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു നഴ്‌സ് ഇടപെട്ടത് കൊണ്ട് മാത്രമാണ് നസീബിനെ മുസ്ലിം സഹപ്രവര്‍ത്തകര്‍ വെറുതെവിട്ടത്. താന്‍ ഔദ്യോഗികമായി പരാതി കൊടുത്തിരുന്നുവെങ്കിലും ഹോസ്പിറ്റലിന്റെ ചുമതല വഹിക്കുന്നവരോ, പോലീസുകാരോ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും നസീബ് നവാബ് പറഞ്ഞു. െ്രെകസ്തവ വിശ്വാസികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിതമല്ലെന്നും, നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്ത് വര്‍ദ്ധിച്ചുവെന്നും, തന്റെ െ്രെകസ്തവ വിശ്വാസത്തിന്റെ പേരില്‍ താന്‍ ശിക്ഷിക്കപ്പെടുമോയെന്ന് ഭയക്കുന്നതായും നസീബ് തന്റെ ആശങ്ക പങ്കുവെച്ചു.

 

കുട്ടികളുടെ കാര്യം ഓര്‍ത്തത് തനിക്ക് പേടിയുണ്ട്. പുറത്തുപോകുമ്പോള്‍ ഒറ്റയ്ക്ക് പോകരുതെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയിയിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദൈവം തന്നോടൊപ്പമുണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് ജീവിക്കുന്നതെന്നും നസീബ് സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഫോണില്‍ ബൈബിള്‍ ലഭ്യമാണെന്നും, ഭയം തോന്നുമ്പോള്‍, സങ്കീര്‍ത്തനം 23, 121 അദ്ധ്യായങ്ങള്‍ വായിക്കാറുണ്ടെന്നും അവര്‍ പറയുന്നു. ലോകത്തു െ്രെകസ്തവ പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code