Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നാന്‍സി പെളോസിയുടെ സഹോദരന്‍ അന്തരിച്ചു   - പി പി ചെറിയാന്‍

Picture

മേരിലാന്റ്: യു എസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടി സീനിയര്‍ ലീഡറുമായ നാന്‍സി പെളോസിയുടെ സഹോദരന്‍ തോമസ് ഡി അലസാഡ്രിയൊ (90) അന്തരിച്ചു.19671971 വരെ ബാള്‍ട്ടിമോര്‍ 43ാമത് മേയറായിരുന്നു തോമസ് ഡി.

 

1947 മുതല്‍ 1959 വരെ ബാള്‍ട്ടിമോര്‍ മേയറായിരുന്ന തോമസ് ഡി അലക്‌സാന്‍ഡ്രിയോ ജൂനിയറുടെ ആറ് മക്കളില്‍ മൂത്ത മകനാണ് പരേതന്‍. ഒക്ടോബര്‍ 20 ന് നോര്‍ത്ത് ബാള്‍ട്ടിമോറില്‍ പക്ഷാഘോതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

 

1929 ജൂലായ് 24 ന് മേരിലാന്റ് ബാള്‍ട്ടിമോറിലായിരുന്ന ജനനം. ലയേള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയതിന് ശേഷം 1952 മുതല്‍ 1955 വരെ മിലിട്ടറിയില്‍ സേവനം അനുഷ്ടിച്ചു. തുടര്‍ന്ന് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം 1963ല്‍ ബാള്‍ട്ടിമോര്‍ സിറ്റി കൗണ്‍സില്‍ അംഗമായി വിജയിച്ചു. 1967 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആര്‍തറിനെ പരാജയപ്പെടുത്തി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

 

മേയറെന്ന നിലയില്‍ ബാള്‍ട്ടിമോറില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

 

ആദ്യം മേയറായി ചുമതലയേറ്റ് നാല് മാസത്തിനുള്ളില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയറുടെ വധത്തെ തുടര്‍ന്ന് ബാള്‍ട്ടിമോറില്‍ പൊട്ടി പുറപ്പെട്ട കല3പം നിയന്ത്രിക്കുന്നതിന് അന്നത്തെ മേരിലാന്റ് ഗവണ്മെന്റായിരുന്ന സ്പയ്‌റെ അഗ്‌നു നാഷണല്‍ ഗാര്‍ഡ് ട്രൂര്രിനെ അയച്ചാണ് കലാപം നിയന്ത്രിച്ചത്. ബാള്‍ട്ടിമോറിന്റെ ആദ്യ മോഡേണ്‍ മേയറായിരുന്ന 'ബാള്‍ട്ടിമോര്‍ സണ്‍' അലക്‌സാഡ്രിയോയെ വിശേഷിപ്പിച്ചത്.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code