ചെന്നൈ: പഴയകാല നടി ടിപി രാധാമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദബാധയെത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് കനയ്യലാല്‍, മകന് അഭിനയ്
എഴുപതുകളില്‍ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ 'തമ്പ്രാന് തൊടുത്തത് മലരമ്പ് ' എന്ന ഗാനരംഗത്തില്‍ അഭിനയിച്ചു. തിലകന് ആദ്യമായി അഭിനയിച്ച പെരിയാറില്‍ തിലകന്റെ സഹോദരിയായി വേഷമിട്ടതും രാധാമണിയായിരുന്നു. അരവിന്ദന്റെ ഉത്തരായനം, കൊടിയേറ്റം, ഒരിടത്ത്, ആരണ്യകം,മുദ്ര തുടങ്ങി മുപ്പത്തിയഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ഹിറ്റ്ലറിലാണ് മലയാളത്തില്‍ അവസാനമായി വേഷമിട്ടത്.
അടുക്കള എന്ന സിനിമ നിര്‍മ്മിച്ച് സാമ്പത്തിക ബുദ്ധിമുട്ടിലായി. ഷാരൂഖ് ചിത്രം ചെന്നൈ എക്സ്പ്രസ് തമിഴില്‍ വിജയ് സേതുപതിക്കൊപ്പം വണ്മ്മം എന്നിവയിലാണ് രാധാമണി അവസാനമായി വേഷമിട്ടത്.
ടിപി രാധാമണിയുടെ നിര്യാണത്തില്‍ മന്ത്രി എ.കെ ബാലന്! അനുശോചിച്ചു. രാധാമണി കാന്‍സര്‍ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നുവെന്ന പത്രവാര്‍ത്ത കണ്ട ഉടന്‍ തന്നെ അവര്‍ക്ക് ചികിത്സക്കുള്ള സഹായം നല്കാന് നടപടിയെടുത്തെന്നും സാംസ്കാരിക ക്ഷേമനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കുകയും ചെയ്തെന്നും രാധാമണിയുടെ കലാ സേവനം കേരളം എക്കാലവും ഓര്‍ക്കുമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments