Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജലോത്സവങ്ങള്‍ കൂട്ടായ്മയുടെ വേദികളാകുന്നു.: മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപോലീത്ത.

Picture

എടത്വ: സാമൂഹിക സാംസ്കാരിക മതസൗഹാര്‍ദ്ധ പാരമ്പര്യം നിലനിര്‍ത്തുവാന്‍ ജലോത്സവങ്ങള്‍ വേദികളാകുന്നെന്ന് മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപോലീത്ത.

 

നൂറിലധികം പേര്‍ ഒരുമിച്ച് തുഴയുന്ന ഒരു വള്ളത്തില്‍ ജാതിമതവര്‍ണ്ണ രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒരുമിച്ച് വിജയത്തിന് വേണ്ടിയുള്ള പോരാട്ടം മറ്റ് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും മെത്രാപോലീത്ത കൂട്ടി ചേര്‍ത്തു.ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി നടന്ന എടത്വ ജലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാദ്ധ്യഷന്‍.

 

സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ആയിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി ജലോത്സസവത്തില്‍ ഏബ്രഹാം മൂന്ന്‌തൈക്കല്‍ വിജയ കിരീടമണിഞ്ഞു.കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ട് മൂന്ന്‌തൈക്കല്‍ വിജയിയായത്. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിക്ക് മുന്‍വശമുള്ള പമ്പയാറ്റില്‍ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആണ് മൂന്നാമത് ജലോത്സവം നടന്നത്.ആന്റപ്പന്‍ അമ്പിയായം എവര്‍റോളിംഗ് ട്രോഫി വള്ളം നേടി. വെപ്പ്‌വള്ളങ്ങളും ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി, ഫൈബര്‍ വള്ളങ്ങളുടെ മത്സരവും അംഗപരിമിതരുടെ നേതൃത്വത്തില്‍ പ്രത്യേക മത്സരവും നടന്നു..



സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ദേശിയ ജലകായിക താരങ്ങളുടെ നേതൃത്വത്തില്‍ കനോയിംങ്ങ് കയാക്കിങ്ങ് വള്ളങ്ങളില്‍ പ്രദര്‍ശന തുഴച്ചില്‍ നടന്നു. കടലിന്റെ മക്കള്‍ പൊന്ത് വള്ളങ്ങളില്‍ തുഴച്ചില്‍ നടത്തി. ഉച്ചയ്ക്ക് 1.30 ന് വാദ്യാഘോഷങ്ങളുടൈയുടെ അകമ്പടിയോടെയോടെ എടത്വ പള്ളി കുരിശടിയില്‍ നിന്നും വിശിഷ്ഠ അതിഥികളെ പവലിയനിലേയ്ക്ക് സ്വീകരിച്ചു.. ചെയര്‍മാന്‍ സിനു രാധേയം പതാക ഉയര്‍ത്തി. പ്രസിഡന്റ് ബില്‍ബി മാത്യു അദ്യക്ഷ്യത വഹിച്ചു.. സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടി ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തു. റേസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഉമ്മന്‍ മാത്യു മാസ് ഡ്രില്‍ സല്യൂട്ട് സ്വീകരിച്ചു.. സിനിമ താരം ഗിന്നസ് പക്രു ഫ്‌ളാഗ് ഓഫ് ചെയ്തു. യൂണിവേഴ്‌സല്‍ റെക്കാര്‍ഡ് ഫോറം അന്തര്‍ദേശിയ ജൂറി ഗിന്നസ് ഡോ. സുനില്‍ ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ഡോ. ലീലാമ്മ ജോര്‍ജ്ജിന് സമ്മാനിച്ചു. ആലുക്കാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫലവൃക്ഷ്‌തൈ വിതരണണോദ്ഘാടനം എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആനി ഈപ്പന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോന്‍സി സോണി ,പഞ്ചായത്ത് അംഗം മീരാ തോമസ്, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ജനറല്‍ കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള,ട്രഷറാര്‍ കെ.തങ്കച്ചന്‍, സെക്രട്ടറി എന്‍.ജെ.സജീവ്,ആലുക്കാസ് തിരുവല്ല മോള്‍ മാനേജര്‍ ഷെല്‍ട്ടണ്‍ വി. റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

കെ.കെ.സുദീര്‍ ,എ.ജെ.കുഞ്ഞുമോന്‍, കെ.സി.രമേശ് കുമാര്‍ ,ജസ്റ്റസ് സാമുവേല്‍ എന്നിവര്‍ വിധി കര്‍ത്താക്കളും സന്തോഷ് വെളിയനാട്, റിക്‌സണ്‍ ഉമ്മന്‍ എടത്വാ എന്നിവര്‍ കമന്റേറ്റേഴ്‌സും ജയകുമാര്‍ പി.ആര്‍, സാജന്‍ എന്‍ ജെ സ്റ്റാര്‍ട്ടേഴ്‌സും ആയിരുന്നു. അനില്‍ ജോര്‍ജ് അമ്പിയായം ,ജയന്‍ ജോസഫ് പുന്നപ്ര, ജിം മാലിയില്‍ ,ജോണ്‍സണ്‍ എം.പോള്‍, സിയാദ് മജീദ്, അജയകുമാര്‍ കെ.ബി., അജി കോശി ,കുര്യച്ചന്‍ മാലിയില്‍, അജോ ആന്‍റണി എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മറ്റികള്‍ നേതൃത്വം നല്കി.

 

പരിസ്ഥിതി സൗഹാര്‍ദ്ധ പെരുമാറ്റ ചട്ടം പൂര്‍ണ്ണമായും ഉള്‍പ്പെടുത്തി നടന്ന ജലോത്സവത്തില്‍ കാണികളായി എത്തിയവര്‍ക്കെല്ലാം ആലുക്കാസ് ഫൗണ്ടേഷന്റെ വകയായി ഫലവൃക്ഷതൈ വിതരണം ചെയ്തു.

 

Dr. Johnson V Edicula. Post Box No. 7 EDATHUA. 689573. 9061805661

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code