Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവ മാമാങ്കത്തിന് ഫിലാഡല്‍ഫിയായില്‍ തിരശീല ഉയര്‍ന്നു   - രാജു ശങ്കരത്തില്‍ (ഫോമാ ന്യൂസ് ടീം)

Picture

ഫിലഡല്‍ഫിയാ: ശ്രുതി ലയ താള നടന സമന്വയങ്ങളുടെ ഒത്തുചേരലായ ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവ മാമാങ്കത്തിന് ഫിലാഡല്‍ഫിയായില്‍ തിരശീല ഉയര്‍ന്നു.

 

ഇന്ന് രാവിലെ കൃത്യം 9 മണിക്ക് ഫിലാഡല്‍ഫിയ സെന്‍റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് വന്‍ ജനാവലികളുടെയും മത്സരാര്‍ത്ഥികളുടെയും , അധ്യാപകരുടെയും വിധികര്‍ത്താക്കളുടെയും സാന്നിധ്യത്തില്‍ ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും മികച്ച അഭിഭാഷകനുമായ അഡ്വക്കേറ്റ് ജോസ് കുന്നേലും , 2018 ലെ കേരളാ സ്‌റ്റേറ്റ് ബെസ്റ്റ് ചൈല്‍ഡ് ആര്‍ട്ടിസ്‌ററ് അവാര്‍ഡ് ജേതാവായ റിഥുന്‍ ഗുജ്ജായും ഒത്തുചേര്‍ന്ന് ഉത്സവ മാമാങ്കത്തിന് തിരി തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു.

 

മത്സരാര്‍ത്ഥികള്‍ക്ക് ശുഭപ്രതീക്ഷയേറുന്ന ഉപദേശങ്ങളും ഗുണപാഠങ്ങളുമടങ്ങിയ ജോസ് കുന്നേലിന്റെ ഉത്ഘാടന പ്രസംഗം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി .

 

മത്സരാര്‍ത്ഥികള്‍ മുന്‍ വര്‍ഷങ്ങളെക്കാളും കൂടുതല്‍ ആയതിനാല്‍ 4 വേദികളിലായാണ് മത്സര ഇനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. വിജയ പ്രതീക്ഷയില്‍ വളരെ ആവേശത്തോടെയാണ് ഓരോ മത്സരാര്‍ത്ഥികളും.. അതേപോലെ അതേ ആവേശത്തിലും പ്രതീക്ഷകളോടും കൂടിയാണ് ഓരോ മത്സരാര്‍ത്ഥികളും മാതാപിതാക്കളും അവരുടെ അധ്യാപകരും ഓരോ മത്സരങ്ങളും ഉറ്റുനോക്കുന്നത്. ഇതുവരെ നടന്ന എല്ലാ മത്സരങ്ങളും ഒന്നിനൊന്നു മികച്ചവയും ഉന്നത നിലവാരം പുലര്‍ത്തുന്നവയും ആയിരുന്നു . കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ എല്ലാവേദികളിലും വളരെ സൂഷ്മതയോടെ വിധിനിര്‍ണ്ണയം നടത്തുന്നു .

 

കൃത്യ സമയത്ത് തുടങ്ങിയ മത്സരങ്ങള്‍ കൃത്യ സമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാനായി റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബി തോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസ് ഏബ്രാഹാം, ട്രഷറാര്‍ ജോസഫ് സക്കറിയാ, പി.ആര്‍. ഓ. രാജു ശങ്കരത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘാടകരും നിരവധി വോളന്റിയേഴ്‌സും സജീവമായി പ്രവര്‍ത്തിക്കുന്നു . ഒപ്പം മത്സരങ്ങളുടെ വന്‍ വിജയത്തിനായി റീജിയനുകളിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് സംഘടനാ നേതാക്കളും പ്രതിനിധികളും പ്രവര്‍ത്തന നിരതരായി രംഗത്തുണ്ട്.

 

വൈകിട്ട് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭ നേതാക്കന്മാരോടൊപ്പം മലയാളത്തിന്റെ അഭിമാനമായ പ്രശസ്ത മലയാള സിനിമാ പിന്നണി ഗായകന്‍ ശ്രീ. എം.ജി. ശ്രീകുമാറും പങ്കെടുക്കുന്നതായിരിക്കും. ചടങ്ങില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കേറ്റുകളും ട്രോഫികളും വിതരണംചെയ്യും .

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code