Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാം മത്തായി ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍   - പന്തളം ബിജു തോമസ്, പി. ആര്‍. ഓ

Picture

ഡാളസ്: ലോകത്തിലെ മലയാളീ പ്രവാസി സംഘടനകളുടെ മുന്‍നിരയില്‍ വിരാചിക്കുന്ന, ഫോമായുടെ അന്തര്‍ദേശീയ റോയല്‍ കണ്‍വന്‍ഷന്റെ കണ്‍വീനറായി സാം മത്തായിയെ തിരഞ്ഞെടുത്തു. ടെക്‌സാസ് സംസ്ഥാനത്തിലെ ഡാളസ് സിറ്റിയിലെ അറിയപ്പെടുന്ന വ്യ വസായിയും, സാംസ്കാരിക പ്രവര്‍ത്തകനുമാണ് ഇദ്ദേഹം. ഡാളസ് മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയവും, പ്രാഗല്ഭ്യവും ഈ കണ്‍വന്‍ഷന്റെ മാറ്റുകൂട്ടുവാന്‍ പ്രചോദനമാകുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂലൈ ആറാം തീയതി ടെക്‌സസിലെ ഗാല്‍വസ്റ്റന്‍ തുറമുഖത്ത് നിന്നും പുറപ്പടുന്ന ആഡംബരകപ്പലിലാണ് കണ്‍വന്‍ഷന്‍. https://fomaa.lawsotnravel.com/

 

സ്കൂള്‍, കോളേജ് തലത്തില്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തന്റേതായ നേതൃപാടവം തെളിയിച്ച സാം മത്തായി, കോളേജ് യൂണിയന്‍ ലീഡര്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രെട്ടറി എന്നീ പദവികളിലും, ലയണ്‍സ് ക്ലബ്, ബാലജനസഖ്യം, സാമുദായിക സംഘടനകള്‍ എന്നിവകളിലും സജീവ സാന്നിധ്യമായിരുന്നു. ഫോമായുടെ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക്, ഒരിക്കലും മറക്കാനാവാത്ത മധുരിക്കുന്ന ഓര്‍മ്മകള്‍ സ്വന്തമാക്കുവാന്‍ സാധിക്കുമെന്ന് ഉറപ്പു നല്‍കുന്നതായി കണ്‍വീനര്‍ സ്ഥാനമേറ്റെടുത്തുകൊണ്ടുള്ള നന്ദി പ്രകാശനത്തില്‍ അദ്ദേഹം അറിയിച്ചു. ഈ കണ്‍വന്‍ഷന് ബുക്ക് ചെയ്യുവാനുള്ള ഏര്‍ലി ബേര്‍ഡ് ഡിസ്കൗണ്ടുകള്‍ ഈ മാസത്തോടെ അവസാനിക്കും. ഫോമായുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ഓണ്‍ലൈന്‍ വഴി കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനും, ഇത് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://fomaa.lawsotnravel.com/

 

കൊസുമല്‍ ഒരു ചെറിയ ദ്വീപാണ്. അമേരിക്കന്‍ ടൂറിസ്റ്റുകള്‍ക്കായി അണിയിച്ചൊരുക്കിയിട്ടുള്ള സ്വര്‍ഗ്ഗതുല്യമായ ടൂറിസ്റ്റു കേന്ദ്രമായി ഈ ദ്വീപ് അറിയപ്പെടുന്നു. വെളുത്ത തരി മണലുകളാല്‍ സമ്പുഷ്ടമായ നിരവധി ബീച്ചുകള്‍, കഫേകള്‍, ഫുഡ് കോര്‍ണറുകള്‍ മുതലായവ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. ഫണ്‍ ആക്ടിവിറ്റികള്‍ക്കായി അനന്തമായ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. പാരാസെയിലിംഗ്, സ്‌നോര്‍ക്കിളിങ്ങ്, സ്കൂബ ഡൈവിംഗ്, ബോട്ടിങ്ങ്, ഫിഷിങ്ങ്, സബ് മറൈന്‍ ടൂര്‍, സീനിക് ടൂര്‍, ഐലന്‍ഡ് ടൂര്‍ മുതലായവ ഇതില്‍ ചിലതുമാത്രമാണ്. ഏര്‍ലി ബേര്‍ഡ് ഡിസ്കൗണ്ട് സ്കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ ഷോര്‍ ആക്ടിവിറ്റികള്‍ക്കായി നേരത്തെ ടിക്കറ്റുകള്‍ ഉറപ്പിക്കുവാനാകും. വിനോദ യാത്ര കപ്പലിലുള്ള ഫണ്‍ ആക്ടിവിറ്റികള്‍ക്കും, ഓഫ് ഷോര്‍ പരിപാടികള്‍ക്കും ഇത് ബാധകമാണ്. വേനലവധിയുടെ ബന്ധപ്പെട്ടുള്ള ടൂറിസ്റ്റുകളുടെ തിരക്കുകള്‍ കണക്കിലെടുക്കുമ്പോള്‍, ഈ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക. കണ്‍വന്‍ഷന്‍ കമ്മറ്റിയ്ക്കുവേണ്ടി ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു ലോസന്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍ എന്നിവര്‍ സാം മത്തായിയെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code