ഹൂസ്റ്റണ്‍: ടെക്സസ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാലിബര്ട്ട് എനര്‍ജി സര്‍വീസസ് കമ്പനി മാനേജര്‍മാര്‍ വര്‍ഷങ്ങളോളം വംശീയമായി അധിക്ഷേപിക്കുകയും, പരിഹസിക്കുകയും ചെയ്ത രണ്ട് മുസ്ലീം ജീവനക്കാര്‍ക്ക് 275000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കുന്നതിന് ധാരണയായി.
ഇന്ത്യന്‍ അമേരിക്കന്‍ വംശജന്മാരില് അലിയും, സിറിയന്‍ അമേരിക്കന്‍ ഹസ്സന് സ്നോബറുമാമ് മാനേജര്‍മാരുടെ പീഡനത്തിന് ഇരയായത്.
ഇരുവരും ടെക്സസ്സ് കില്‍ഗോര്‍ എനര്‍ജി കമ്പനി ജീവനക്കാരായിരുന്ന അലിയെ രാജ്യത്തിന്റേയും, മതത്തിന്റേയും പേര് വിളിച്ചാണ് സൂപ്പര്‍ വൈസര്‍മാര്‍ അധിക്ഷേപിച്ചിരുന്നതെന്ന് ഇവര്‍ നല്കിയ ലൊ സ്യൂട്ടില്‍ ആരോപിച്ചിരുന്നു.
പലപ്പോഴും ഇവരെ ഭീകരരെന്ന് വിശേഷിപ്പിക്കുന്നതിന് മാനേജര്‍മാര്‍ ശ്രമിച്ചിരുന്നതായും പരാതിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
മാനേജര്‍മാര്‍ക്കെതിരെ പാരാതി നല്കിയ അലിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
റിലീജിയസ് ഡിസ്ക്രിമിനേഷന്‍ ഉണ്ടായതായി ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ട്യൂണിറ്റി കമ്മീഷന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 8 ന് കമ്പനി നഷ്ടപരിഹാരം നല്‍കുന്നതിന് തയ്യാറായത്. ജീവനക്കാര്‍ ഭയം കൂടാതെ ജോലി സ്ഥലത്തേക്ക് വരുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അവസരം നിഷ്ധിക്കുന്നവര്ക്കുള്ള മുന്നറിയിപ്പാണ് ഈ വിധിയെന്ന സീനിയര്‍ ട്രയല്‍ അര്റോര്ണി ജോയല്‍ ക്ലാര്‍ക്ക് പറഞ്ഞു.
Comments