Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദീപാലയ ഫൗണ്ടേഷന്‍ ഉത്ഘാടനം ഹൂസ്റ്റണില്‍   - ഡോ. മാത്യു ജോയിസ്

Picture

ദീപാലയ ഫൗണ്ടേഷന്‍ 2019 ഒക്ടോബര്‍ 20 ന് ഹൂസ്റ്റണില്‍ ടോം റീഡ് (പേള്‍ലാന്‍ഡ് മേയര്‍ ), വൈ. ചാക്കോച്ചന്‍ (ദീപാലയ ഇന്‍ഡ്യാ പ്രസിഡന്റ് ) എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തനോല്‍ഘാടനം ചെയ്യപ്പെടുന്നു.

 

തദവസരത്തില്‍ സര്‍വ്വശ്രീ ഏ.ജെ. ഫിലിപ്പ് (ദീപാലയ ഇന്‍ഡ്യാ സി ഈ ഓ), കെ.പി. ജോര്‍ജ്ജ് (ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ), ജൂലി മാത്യു (ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ), കെന്‍ മാത്യു (സ്റ്റാഫോര്‍ഡ് കൗണ്‍സില്‍മാന്‍), ജി.കെ.പിള്ള(ഫോമാ മുന്‍ പ്രസിഡന്റ് ) തുടങ്ങിയ വിശിഷ്ടാതി ഥികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തുമെന്ന് , ദീപാലയയുടെ അമേരിക്കയിലെ ഭാരവാഹികളായ സി.ജി. ഡാനിയേല്‍ (പ്രസിഡന്റ് /സിഇഒ), ജോണ്‍ ജോസഫ് (സെക്രട്ടറി), ഷിബിന്‍ ഡാനിയേല്‍(ട്രഷറര്‍) എന്നിവര്‍ അറിയിക്കുന്നു.

 

ഇന്ത്യയില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ദീപാലയാ ഫൗണ്ടേഷന്‍ നടത്തിവരുന്ന അതുല്യമായ സാമൂഹ്യ സേവനങ്ങളുടെ പ്രചോദനമാണ് അമേരിക്കയില്‍ ദീപാലയാ ഫൗണ്ടേഷന്‍ തുടങ്ങിവെയ്ക്കാന്‍, അതിന്റെ സ്ഥാപക അംഗങ്ങളെ പ്രേരിപ്പിച്ചതെന്ന് പറയാം. അമേരിക്കയില്‍ ഏകദേശം 55% കുടുംബങ്ങളും സ്ഥിരമായി ദാനധര്‍മ്മങ്ങള്‍ നടത്തുന്നവരാണെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത് . പ്രത്യേകിച്ചും ആരെങ്കിലും സഹായം ചോദിക്കുമ്പോള്‍ 85% അമേരിക്കക്കാരും സന്മനസ്സോടെ ദാനം ചെയ്യുന്നതായും കാണപ്പെടുന്നു . ഈ കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ ആവുന്നത്ര സഹായങ്ങള്‍ സമാഹരിച്ചുകൊണ്ട്, യഥാര്‍ത്ഥമായ സേവനങ്ങള്‍ അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് എത്തിച്ചുകൊടുക്കാനാണ് ദീപാലയാ അമേരിക്കയില്‍ തുടങ്ങിവെയ്ക്കുന്നതെന്നു പറയട്ടെ . ഈ ഫൗണ്ടേഷന്‍ മുഖേന സമാഹരിക്കുന്ന മുഴുവന്‍ തുകകളും കൃത്യമായും സുതാര്യതയോടും വിനിയോഗിക്കുമെന്നതിന് ഉറപ്പുണ്ടായിരിക്കും .

 

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂ ഡല്‍ഹിയില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ധര്‍മസ്ഥാപനമായ ദീപാലയായുടെ സഹായസേവനങ്ങള്‍ ഇന്ത്യയിലാകെ വ്യാപിച്ചുകിടക്കുന്നു .വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം , സ്ത്രീശാക്തീകരണം , വികലാംഗരെ സഹായിക്കല്‍, പൊതുജനാരോഗ്യം , ശിശുക്ഷേമം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടന കര്‍മ്മനിരതമായിരിക്കുന്നു.

റിപ്പോര്‍ട്ട്: ഡോ. മാത്യു ജോയിസ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code