Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സജി ജോര്‍ജിന് ഇന്ത്യ പ്രസ്ക്ലബ്ബ് മുഖ്യധാരാ രാഷ്ട്രീയ പുരസ്കാരം

Picture

ന്യൂജേഴ്‌സി; കടന്നെത്താന്‍ കടമ്പകളുളള അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മടയിലെത്തിയ മേയര്‍ സജി ജോര്‍ജിനാണ് ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയ പുരസ്കാരം. കുടിയേറ്റ ഭൂമികയിലെ ബാലറ്റ് യുദ്ധത്തില്‍ നേര്‍വിജയം നേടിയ ഡാളസിലെ സണ്ണിവെയ്ല്‍ ടൗണ്‍ഷിപ്പ് മേയറായ സജി ജോര്‍ജിനെ പുരസ്കാര ജേതാവാ യി നിര്‍ണയിക്കാന്‍ ഇന്ത്യ പ്രസ്ക്ലബ്ബിന് പുനര്‍വായനയും നടത്തേണ്ടി വന്നില്ല. അകലെ യുളള അമേരിക്കന്‍ രാഷ്ട്രീയത്തെ ആചാരവെടി മുഴക്കാതെ തന്നിലേക്ക് അടുപ്പിച്ച അദ്ദേ ഹം തന്നെയാണ് പുരസ്കാരത്തിന് ഏറ്റവും യോഗ്യന്‍ എന്ന് ഇന്ത്യ പ്രസ്ക്ലബ്ബ് ഏകകണ്ഠ മായി തീരുമാനിക്കുകയായിരുന്നു.


ഫൊക്കാന പ്രസിഡന്റ്ബി. മാധവന്‍ നായര്‍, ഫോമ പ്രസിഡന്റ്ഫിലിപ്പ് ചാമത്തില്‍, ഇ ന്ത്യ പ്രസ്ക്ലബ്ബ് മുന്‍ പ്രസിഡന്റ്ടാജ് മാത്യു എന്നിവരടങ്ങുന്നതായിരുന്ന ജൂറി. വന്നെത്തി യ അപേക്ഷകളില്‍ നിന്നും സജി ജോര്‍ജിനെ ജേതാവായി നിശ്ചയിക്കാന്‍ ജൂറിക്ക് നിമി ഷങ്ങളേ വേണ്ടിവന്നുളളൂ എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ ബാരോമീറ്റരാ യി കണക്കാക്കാം.



ഇന്തന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ ഇസ്‌റോ) ശാസ്ത്രജ് ഞനായിരുന്ന സജി ജോര്‍ജ് അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വിക്രം ലാന്‍ഡ ര്‍ പോലെയാണ് ഇടിച്ചിറങ്ങിയത്. കുടിയേറ്റക്കാരാനായി വന്ന് ഇവിടുത്തെ രാഷ്ട്രീയത്തി ല്‍ പിച്ചവച്ച അദ്ദേഹം നാലുതവണ സണ്ണിവെയ്ല്‍ കൗണ്‍സില്‍ അംഗമായിരുന്നു. മേയറാ യിരുന്ന ജിം ഫേപ്പ് ടെക്‌സസ് സംസ്ഥാന ഭരണസമിതിയലേക്ക് മത്സരിക്കാന്‍ രാജിവച്ച പ്പോള്‍ ഉണ്ടായ ഇടക്കാല തിരഞ്ഞെടുപ്പില്‍ മാറ്റുരച്ചാണ് സജി ജോര്‍ജ് മേയര്‍ പദവി കൈ പ്പിടിയിലൊതുക്കിയത്. എതിരാളിയായ കാരന്‍ ഹില്ലിനെ 33 ശതമാനം വോട്ടില്‍ തളച്ചാണ് 54 ശതമാനം വോട്ടോടെ സജി ജോര്‍ജ് വിജയം ആഘോഷിച്ചത്.



ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായി 1989 ല്‍ എത്തിയ സജി ജോര്‍ജ് ആദ്യകാലം മുതല്‍ പ്രാദേശിക സാമൂഹിക മേഖലയില്‍ സജീവമായിരുന്നു. സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട സജി ജോര്‍ജ് മേഖലയുടെ വിദ്യാഭ്യാ സ പുരോഗതിക്കും ശ്രദ്‌ധേയമായ സംഭാവനകള്‍ നല്‍കി. ഇതിനിടെ എം.ബി.എ ബിരുദ വും കരസ്ഥമാക്കി.



ഒക്‌ടോബര്‍ 10, 11, 12 ന് ന്യൂജേഴ്‌സിയിലെ ഇഹോട്ടലില്‍ നടക്കുന്ന ഇന്ത്യ പ്രസ്ക്ലബ്ബ് ഓ ഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സില്‍ വച്ച് സജി ജോര്‍ജിന് പുരസ് കാരം സമ്മാനിക്കും.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code