Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അമ്മ മാത്രമല്ലെന്ന് ജോളിയുടെ മകന്‍

Picture

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി മാത്രമാണ് പ്രതിയെന്ന് കരുതുന്നില്ലെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ മകന്‍ പറഞ്ഞു. തെറ്റുചെയ്തവരാരായാലും ശിക്ഷിക്കപ്പെടണം. അമ്മക്ക് ഒറ്റയ്ക്ക് കുറ്റകൃത്യം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും റോമോ വ്യക്തമാക്കി.

 

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്കറിയക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റോമോ ഉന്നയിച്ചത്. അച്ഛന്‍ റോയി കടുത്ത മദ്യപാനിയാണെന്നും മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്റെ വാദം റോമോ നിഷേധിച്ചു. റോയിയും ജോളിയും തമ്മില്‍ കലഹമുണ്ടായിരുന്നു എന്ന് ഷാജു പറഞ്ഞത് കള്ളമാണെന്നും റോമോ പറഞ്ഞു.

 

അച്ഛനൊപ്പം ഒരിക്കല്‍പ്പോലും സഞ്ചരിക്കാത്ത ഒരാള്‍ക്ക് എങ്ങനെ അച്ഛന്‍ മദ്യപാനിയാണെന്ന് പറയാനാകും? രണ്ടാനച്ഛന്‍ എന്ന നിലയില്‍ ഷാജു തങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ല. എന്റെയും അനിയന്റെയും കാര്യത്തില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. അമ്മക്ക് ഒരു സംരക്ഷണമാകട്ടെ എന്ന് കരുതിയാണ് രണ്ടാനച്ഛനെ സമ്മതിച്ചത്'' റോമോ പറഞ്ഞു.

 

താന്‍ പൂര്‍ണമായും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയതില്‍ സംശയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിര്‍ണായക തെളിവുകള്‍ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും റോമോ പറഞ്ഞു. അമ്മക്ക് കുറ്റകൃത്യം ഒറ്റക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകുന്ന ആളെ എന്തിന് സംശയിക്കണം. എന്തൊക്കെയോ തെളിയാന്‍ ഉണ്ടെന്നാണ് കരുതുന്നത്. സ്റ്റാറ്റസ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് നിയമത്തിന് മുന്നിലേക്ക് വരുന്നതെന്നും റോമോ പറഞ്ഞു. െ്രെകംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമക്ക് പോയ ആളാണ്. കൊലപാതകത്തില്‍ രണ്ടാനച്ഛന് പങ്കുണ്ടോ എന്ന കാര്യത്തില്‍ സംശയിക്കുന്നുണ്ടെന്നും റോമോ ആരോപിച്ചു.

 

മരിക്കുന്നതിന് തലേദിവസം സന്തോഷത്തോടെ അച്ഛന്‍ റോയി വന്ന് സംസാരിച്ചിരുന്നു. സഹോദരനോട് ചിരിച്ചുകൊണ്ട് 'നീ കള്ള ഉറക്കമാണോ'എന്ന് ചോദിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ വീട്ടില്‍ പന്തല് കെട്ടുന്നതാണ് കാണുന്നത്. സ്വസ്ഥമായി ജീവിച്ച കുടുംബമായിരുന്നു തങ്ങളുടേതെന്നും റോമോ വ്യക്തമാക്കി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code