Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലാന കണ്‍വന്‍ഷനില്‍ ഭാഷയും സാഹിത്യവും ഞാനും- ചര്‍ച്ച

Picture

ഡാളസ്: നവംബര്‍ 1,2 3 തീയതികളില്‍ ഡാളസില്‍ വച്ച് നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് നാഷണല്‍ കണ്‍വന്‍ഷനില്‍ 'ഭാഷയും സാഹിത്യവും ഞാനും' എന്ന വിഷയം ആസ്പദമാക്കി ചര്‍ച്ച നടത്തുന്നതാണ്. വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള എഴുത്തുകാരുടെ ഒരു പാനല്‍ ആണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. മാതൃഭാഷ മുഖാന്തിരവും മറ്റു ഭാഷകളില്‍ക്കൂടിയും മലയാളപ്പെരുമ എങ്ങിനെ വരും തലമുറകളിലേക്ക് പകരാം എന്നതാണ് ഈ ചര്‍ച്ച കൊണ്ടുദ്ദേശിക്കുന്നത്.

 

Panelists:
Dr.Darsana Manayathu Sasi, Lecturer of Malayalam, Universtiy of Texas at Austin

 

Kishan Paul, Dallas based Writer(suspense & romantic thrillers in English )

 

Arathi Warrier, California based poet (Poems in English & Malayalam )

 

Jayanth Kamicheril, PA based Writer (Essays & short stories in Malayalam & English )

 

Moderator : Jane Joseph, Austin based writer ( Short stories, poems and Articles)

 

നോര്‍ത്തമേരിക്കയിലെ എഴുത്തുകാരുടെ രണ്ടാം തലമുറയെ പ്രോത്സാഹിപ്പിക്കുവാനും അവര്‍ക്കു മുഖ്യധാരയിലേക്ക് വരാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുമുള്ള ലാനയുടെ ശ്രമങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് ഈയൊരു ചര്‍ച്ച. അതുകൊണ്ടു തന്നെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന യുവതലമുറയെ ഈ കണ്‍വെന്‍ഷനിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. സമയപരിധിക്കുള്ളില്‍ നിന്ന് ഓഡിയന്‍സിന് പാനലിസ്റ്റുകളുമായി സംവദിക്കാന്‍ അവസരം ഒരുക്കുന്നതായിരിക്കും.

 

For details contact: Jane Joseph
Email : janejoseph.123@gmail.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code