Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്‌കോട്ട്‌ലന്‍ഡില്‍ കുഞ്ഞുങ്ങളെ അടിച്ചു വളര്‍ത്തുന്നത് ശിക്ഷാര്‍ഹമാക്കി

Picture

ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡില്‍ കുഞ്ഞുങ്ങളെ അടിച്ചു വളര്‍ത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി. കുഞ്ഞുങ്ങളെ ചെറിയ തോതില്‍ പോലും ശിക്ഷണത്തിന്റെ ഭാഗമായി ഉപദ്രവിക്കുന്നതു ക്രിമിനല്‍ കുറ്റമാണ്. ഇതു സംബന്ധിച്ച നിയമം സ്‌കോട്ടീഷ് പാര്‍ലമെന്റ് പാസാക്കി. ബ്രിട്ടനില്‍ ആദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടം കുഞ്ഞുങ്ങള്‍ക്കെതിരായ മാതാപിതാക്കളുടെ ശാരീരികമായ ശിക്ഷണ നടപടികള്‍ വിലക്കിയും ക്രിമിനല്‍ കുറ്റമാക്കിയും നിയമം പാസാക്കുന്നത്.

 

ഇക്കാര്യത്തില്‍ മുതിര്‍ന്നവര്‍ക്കു ലഭിക്കുന്ന സമാനമായ അവകാശം കുഞ്ഞുങ്ങള്‍ക്കും ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയത്. 29നെതിരെ 84 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെ ബില്ല് പാസായത്. നിലവില്‍ കുട്ടികളെ ചെറിയതോതില്‍ ശിക്ഷിക്കുന്നത് വലിയ കുറ്റമായി ആരും കണ്ടിരുന്നില്ല. എന്നാല്‍ ഇതിന്റെ മറവില്‍ പലപ്പോഴും പല കുട്ടികള്‍ക്കും വന്‍തോതില്‍ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന സാഹചര്യങ്ങള്‍ നിരവധിയായിരുന്നു.

 

1979ല്‍ സ്വീഡനാണ് ആദ്യമായി ലോകത്ത് കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി നിയമമുണ്ടാക്കിയത്. ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ് ഉള്‍പ്പെടെ 58 രാജ്യങ്ങളില്‍ സമാനമായ നിയമമുണ്ട്. പല വിദേശ രാജ്യങ്ങളിലും ഈ നിയമം അറിയാതെയും ഗൗനിക്കാതെയും കുട്ടികളെ തല്ലിയ മാതാപിതാക്കള്‍ ജയിലിലായ സംഭവങ്ങള്‍ നിരവധിയാണ്. ഏതാനും വര്‍ഷം മുന്‍പ് നോര്‍വേയില്‍ സമാനമായ സാഹചര്യത്തില്‍ ജയിലിലായ ഇന്ത്യന്‍ മാതാപിതാക്കളെ രക്ഷിക്കാന്‍ ഒടുവില്‍ രാഷ്ട്രപതി പോലും ഇടപെടേണ്ടി വന്ന ചരിത്രമുണ്ട്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code