Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഗീതാ മണ്ഡലം ഓണാഘോഷം

Picture

ചിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ തറവാടു മുറ്റത്ത് പ്രൗഢ ഗംഭീരമായി 41മത് ഓണാഘോഷം ആഘോഷിച്ചു.

 

ആടിത്തിമിര്‍ക്കാന്‍ ഊഞ്ഞാലുകളില്ല, കണ്ണാന്തളിപൂക്കള്‍ പറിക്കുവാന്‍ തൊടികളില്ല എന്നൊക്കെ വേദനയോടെ ഓര്‍ത്തിരുന്ന ചിക്കാഗോ മലയാളി സമൂഹത്തിന് ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണസമ്മാനം തന്നെയായിരുന്നു ഈ വര്‍ഷം ഗീതാമണ്ഡലം സമ്മാനിച്ചത്. കുട്ടികള്‍ക്കായി ഊഞ്ഞാലുകളും വീടിന്റെ തൊടിയില്‍ വിടര്‍ന്ന പൂക്കളാല്‍ തീര്‍ത്ത മെഗാപൂക്കളവുമെല്ലാം ചിക്കാഗോ മലയാളി സമൂഹത്തിന് നഷ്ടപെട്ട കേരളത്തിന്റെ പൈതൃകത്തെ തിരിച്ചു പിടിക്കുന്നവയായിരുന്നു. ഉത്രാടരാവില്‍, കൊച്ചുകുട്ടികള്‍ അടക്കം കുടുബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ഭക്ഷണം പാകം ചെയ്തും, തിരുവോണാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ക്കും നടത്തിയും അടുത്ത തലമുറക്ക് ഉത്രാടപാച്ചിലിന്റെ ആഘോഷരാവുകള്‍ അനുഭവയോഗ്യമാക്കി.

 

തുടര്‍ന്ന് രാവിലെ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണന്റെ നേതൃത്വത്തില്‍ മഹാഗണപതി പൂജയോടെ ആരംഭിച്ച തിരുവോണോത്സവം, ആര്‍പ്പുവിളികളോടെ തൃക്കാക്കര അപ്പനെ വരവേറ്റു വിശേഷാല്‍ പൂജകള്‍ ചെയ്ത ഓണാഘോഷത്തിനു തുടക്കമിട്ടു. തുടര്‍ന്ന് സ്പിരിറ്റുല് ചെയര്‍ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ നാരായണീയ സത്‌സംഗവും നടത്തി. പിന്നീട്‌ക്ഷേത്ര മുറ്റത്ത് നടന്ന കൈകൊട്ടിക്കളിയും, ഓണ പാട്ടുകളും, പ്രായഭേദമന്യേ മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും, ഓണക്കളികളും, ഊഞ്ഞാല്‍ ആടിയും വര്‍ഷത്തെ ഗീതാമണ്ഡലം ഓണാഘോഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ചിക്കാഗോ മലയാളി സമൂഹത്തിന്റെ ഗതകാല സ്മരണകളിലേക്കുള്ള ഒരു തീര്‍ത്ഥയാത്ര തന്നെയായിരുന്നു. മറ്റൊരു പ്രതേകത പൂക്കളം ആയിരുന്നു. കലാ പരിപാടികള്‍ തയ്യാറാക്കിയത് േ്രദവി ശങ്കര്‍, ഡോക്ടര്‍ നിഷാ ചന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആണ് .

 

ഇന്നോളം അമേരിക്കയില്‍ ഒരുക്കിയിട്ടുള്ള ഓണ പൂക്കളങ്ങളില്‍ വെച്ച് ഏറ്റവും വലതും, അതിമനോഹരമായ പൂക്കളം ആണ് ഈ വര്‍ഷം ഗീതാമണ്ഡലം അങ്കണത്തില്‍ ഒരുക്കിയിരുന്നത്. ഈ വര്‍ഷത്തെ ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷ ഉത്സവത്തില്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയും, ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല ടീച്ചറും മുഖ്യാതിഥികള്‍ ആയിരുന്നു. ഇതോടൊപ്പം ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ജഗദ്ഗുരു സത്യാനന്ദ സരസ്വതി തിരുവടികളുടെ എണ്‍പത്തിനാലാം ജയന്തി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. തുടര്‍ന്ന് നടന്ന മഹാസമ്മേളനത്തില്‍ ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി ജഗദ്ഗുരു നല്‍കിയ സംഭവനകളെ പറ്റിയും, ലൗകിക ജീവിതത്തില്‍,ആത്മീയതക്കുള്ള പ്രാധാന്യത്തെ പറ്റിയും ശ്രീ ശക്തി ശാന്താനന്ദ മഹര്ഷിയും, തിരുവോണത്തിന്റെ ശരിയായ ലക്ഷ്യം സമഭാവനയാണ് എന്നും, നമ്മുടെ എല്ലാം ഉള്ളില്‍ എല്ലാ ദിനവും ഓണാഘോഷം ഉണ്ടാവണം എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറും അഭിപ്രായപ്പെട്ടു.

 

ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മറ്റൊരു വലിയ ആകര്‍ഷണം സജി പിള്ളയുടെയും, ശ്രീ ശിവപ്രസാദ് പിള്ളയുടെയും നേതൃത്വത്തില്‍ പതിനഞ്ചിലേറെ കറികളുമായി ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ഒറിജിനല്‍ തൂശനിലയില്‍ ഒരുക്കിയ വിപുലമായ തിരുവോണ സദ്യയും ആയിരുന്നു. ഓണസദ്യക്കുശേഷം, തറവാട്ട് മുറ്റത്ത് കുട്ടികള്‍ ഓണക്കളികളില്‍ ഏര്‍പ്പെട്ടും, ഊഞ്ഞാലാടിയും 2019ലെ ഓണം ആസ്വദിച്ചു.

 

ഓണമെന്നാല്‍ കേവലം ചില ആഹഌദദിനങ്ങള്‍ മാത്രമല്ല മറിച്ച് അതൊരു സംസ്കാരത്തിന്റെ ജീവപ്രവാഹിനി കൂടിയാണ്. ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ മാത്രമേ നമ്മുക്ക് നമ്മുടെ അടുത്ത തലമുറക്ക് നമ്മുടെ സംസ്കൃതി പകര്‍ന്ന് കൊടുക്കുവാന്‍ കഴിയുകയുള്ളു എന്ന് തദവസരത്തില്‍ ഗീതാ മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

 

അമേരിക്കന്‍ മലയാളീ സംഘടനകില്‍ കാണാറുള്ളതില്‍ വച്ച് ഏറ്റവും വലുതും കലാഭംഗിയുള്ളതുമായ ഒരു പൂക്കളം ആണ് ഗീതാ മണ്ഡലം ഈവര്‍ഷത്തെ ഓണത്തിന് ചിക്കാഗോ മലയാളികള്‍ക്ക് സമ്മാനിച്ചത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ബൈജു എസ് മേനോന്‍, രശ്മി ബൈജു മേനോന്‍, ശ്രുതി വടവതി, ലിസി പ്രഭാകരന്‍ എന്നിവരാണ്.

 

രെജിസ്‌ട്രേഷന് മേല്‍നോട്ടം ശ്രീമതി രമാ നായരും അനിത പിള്ളൈയും വഹിച്ചു. ഗീതാ മണ്ഡലത്തിന്റെ നാല്പത്തിയൊന്നാം ഓണാഘോഷത്തിന് നാല്‍പത്തിയൊന്ന് വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിരക്കു നേതൃത്വം നല്‍കിയത് ഇന്ദു ബിജു, ഉഷാ ഓമനക്കുട്ടന്‍, മണി ചന്ദ്രന്‍ എന്നിവരാണ്. തിരുവാതിരക്കാര്‍ക്കു വേണ്ട സെറ്റ് മുണ്ടും ബ്ലൗസ്കളും ഡിസൈന്‍ ചെയതതും ഇന്ത്യന്‍ നെയ്ത്തുശാലയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയതും ശ്രീമതി രശ്മി ബൈജു മേനോന്‍ ആണ്. പുതിയ പുതിയ ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ ഗീത മണ്ഡലം മെമ്പേഴ്‌സിനുള്ള കഴിവ് ഒന്ന് വേറെ തന്നെ ആണ് .

 

ഈ വര്‍ഷത്തെ ഓണാഘോഷം ഇത്രയും മനോഹരവും ഹൃദ്യവുമാക്കുവാന്‍ കഴിഞ്ഞത്, കുടുബാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ഒന്ന് കൊണ്ട് മാത്രമാണ് എന്നും, ഗീതാമണ്ഡലം ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങള്‍ക്കും, ഏഷ്യാനെറ്റിനും, ഗുരുജയന്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീ ജയപ്രകാശിനും ഈ അവസരത്തില്‍ സെക്രട്ടറി ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.

Picture2

Picture3

Picture

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code