Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: മാധ്യമങ്ങളും വാര്‍ത്തകളും   - മണ്ണിക്കരോട്ട്

Picture

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019- സെപ്തംബര്‍ സമ്മേളനം 8-ാം തീയതി ഞായര്‍ വൈകീട്ട് 4 മണിക്ക് സ്റ്റാഫോര്‍ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയില്‍ നടത്തി. സ്വാഗതപ്രസംഗത്തില്‍ മണ്ണിക്കരോട്ട്അമേരിക്കയിലെങ്ങും അറിയപ്പെട്ട സാഹിത്യകാരന്മാരായ ദേവരാജ് കുറുപ്പ് കാരാവള്ളിലിന്റെയും വളരെക്കാലം ഹ്യുസ്റ്റനില്‍ താമസിച്ചശേഷം അറ്റ്‌ലാന്റയില്‍ മാറി താമസിച്ച എസ്.കെ. പിള്ളയുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.



തോമസ് വര്‍ഗ്ഗീസ് ആയിരുന്നു സമ്മേളനത്തിന്റെ മോഡറേറ്റര്‍. തുടക്കമായി ദേവരാജിനെക്കുറിച്ചും എസ്.കെ. പിള്ളയെക്കുറിച്ചും അനുസ്മരണങ്ങള്‍ രേഖപ്പെടുത്തി. ആദ്യമായി ദേവരാജിന്റെ കേദാരമാനസം എന്ന കവിത ജി. പുത്തന്‍കുരിശ് ആലപിക്കുകയും അദ്ദേഹത്തേയും എസ്.കെ. പിള്ളയേയും അനുസ്മരിക്കുകയും ചെയ്തു. തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും നിര്യാതരായവരെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ തീരാനിഷ്ടമായി ദേവരാജ് കുറുപ്പിന്റെയും എസ്. കെ. പിള്ളയുടെയും നിര്യാണത്തെ സദസ്യര്‍ വിലയിരുത്തി.



തുടര്‍ന്ന് എ.സി. ജോര്‍ജ് മാധ്യമങ്ങളും വാര്‍ത്തകളും എന്ന വിഷയം അവതരിപ്പിച്ചു. ഒരാളെ നാം ആദ്യമായി കാണുമ്പോള്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍, സുഖമാണോ എന്നൊക്കെ ചോദിക്കുമ്പോള്‍ അത് മറ്റുള്ളവരെക്കുറിച്ച് അറിയാനുള്ള മനുഷ്യരുടെ ആഗ്രഹവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നും ഒരു പക്ഷെ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം അവിടെ ആയിരിക്കാം എന്നുമുള്ള ചിന്ത അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. പത്രപ്രവര്‍ത്തനത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് അദ്ദേഹം ഉദാഹരണ സഹിതം വിവരിച്ചു. നിഷ്പക്ഷവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനമാണ് ഏവരും പ്രതീക്ഷിക്കുതെങ്കിലും ഇത് കോര്‍പറേഷനുകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും കടുകയറ്റത്തില്‍ സാധ്യമാകുന്നില്ല. തികച്ചും അറിവു പകരുന്ന ഒരു പ്രഭാഷണമായിരുന്നു അദ്ദേഹം നടത്തിയത്


തുടര്‍ന്ന് 'നിക്കെൂടാതില്ലെല്ലോ എന്റെ ഉള്ളില്‍ പൂക്കാലം' എന്ന ഓണത്തിന്റെ ഉദ്ദേശ്യത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനം നൈനാന്‍ മാത്തുള്ള അവതരിപ്പിച്ചു. ഓണത്തിന്റെ അന്തസാരങ്ങള്‍ ലളിതമായും ഹൃസ്വമായും എന്നാല്‍ ഹൃദ്യമായി അദ്ദേഹം അവതരിപ്പിച്ചു. രണ്ടു പ്രഭാഷണങ്ങളും വളരെ ചിന്തോദ്ദീപകമായിരുുവെന്ന് സദസ്യര്‍ വിലയിരുത്തി.

 

പൊതുചര്‍ച്ചയില്‍ പൊന്നു പിള്ള, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, ജോസഫ് തച്ചാറ, ജോസഫ് പൊന്നോലി, ടി.എന്‍. സാമുവല്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

 

പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം ഒക്ടോബര്‍ രണ്ടാം ഞായറാഴ്ച (ഒക്ടോബര്‍ 13) നടക്കുതാണ്.

 

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്ര"റി) 281 773 1217

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code