Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഡോ. എം. എസ്. സുനിലിന് സ്വീകരണം നല്‍കുന്നു   - ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനിലിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇന്നു വൈകുന്നേരം 6.30 ന് സ്വീകരണം നല്‍കുന്നു (സിഎംഎ ഹാള്‍ , 834 E. Rand Rd, Suite #13 Mount Prospect, IL).

 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വെള്ളപ്പൊക്ക ദുരിതമുണ്ടായപ്പോള്‍ ഓണാഘോഷം മാറ്റിവച്ച് പതിനയ്യായിരത്തിലധികം ഡോളര്‍ രജ്ഞന്‍ എബ്രഹാം പ്രസിഡന്റായിരുന്ന പ്പോള്‍ സംഭാവന നല്‍കുകയുണ്ടായി. ഇപ്രാവശ്യവും കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതം ഉണ്ടായപ്പോള്‍ ഓണാഘോഷത്തിലൂടെയും സോക്കര്‍ ടൂര്‍ണമെന്റിലൂടെയും സ്‌പോണ്‍സര്‍മാരിലൂടെയും മറ്റു അസോസിയേഷന്‍ ഭാരവഹികളിലൂടെയും അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിന് പ്രസഡിന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ കൂടിയ കമ്മറ്റി തീരുമാനിച്ചു.

 

അതിന്റെ ഭാഗമായി കേരളത്തില്‍ 150 ലധികം പാവങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ നേതൃത്വം നല്‍കിയ കേരളത്തില്‍ പാവങ്ങളുടെ അത്താണിയായ, ഏറ്റവും കൃത്യനിഷ്ഠയോട് കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം ആളുകളുടെ പ്രശംസ പിടിച്ചു പറ്റിയ രാഷ്ട്രപതിയില്‍ നിന്നും നാരിശക്തി അവാര്‍ഡ് കരസ്ഥമാക്കിയ ഡോ. എം. എസ്. സുനില്‍ മുഖേന നല്‍കുന്നതിന് തീരുമാനിച്ചു.

 

അതിന്റെ ഭാഗമായി ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഹാളില്‍ വച്ച് 16 ന് വൈകുന്നേരം സ്വീകരണം നല്‍കുന്നതാണ്. പ്രസ്തുത യോഗത്തിലേക്ക് ഷിക്കാഗോയിലെയും പരിസര പ്രദേശത്തേയും എല്ലാ മലയാളി സുഹൃത്തുക്കളേയും ക്ഷണിച്ചു കൊള്ളുന്നു. സംഭാവന ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ക്കും യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.

 

വിവരങ്ങള്‍ക്ക് :ജോണ്‍സണ്‍ കണ്ണൂക്കാടന്‍ : 847 477 0564, ജോഷി വള്ളിക്കളം : 312 685 6749, ജിതേഷ് ചുങ്കത്ത് : 224 522 9157, സാബു കട്ടപ്പുറം : 847 791 1452,ഷാബു മാത്യു : 630 641 4103, മനോജ് അച്ചേട്ട് : 224 522 2470

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code