Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാരമ്പര്യ തനിമയില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം

Picture

ന്യുയോര്‍ക്ക്: ആസ്വാദ്യ മധുരമായ സദ്യയും മികച്ച കലാസദ്യയും ഒരുക്കി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നു സംഘടിപ്പിച്ചപ്പോള്‍ നാലര പതിറ്റാണ്ടിന്റെ പാരമ്പര്യം വീണ്ടും ഓണ നിലാവായി തെളിഞ്ഞു.

 

സമീപത്തെ പല പള്ളികളിലും പെരുന്നാളുമായിട്ടും വെസ്റ്റ്‌ചെസ്റ്ററിലെ ഓണത്തിന്റെ രുചി ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ ഓര്‍മ്മ പുതുക്കാന്‍ ഓടിയെത്തി. പാരമ്പര്യത്തിന്റെ രുചിക്കൂട്ട് മറക്കില്ലെന്ന തിരിച്ചറിവ്.

 

ഓണ സദ്യക്കു ശേഷം നടന്ന ഘോഷയാതയില്‍ മാവേലി മന്നനെ എതിരേറ്റു. പ്രളയം മൂലം കഴിഞ്ഞ വര്‍ഷം ഓണഘോഷം ഓണം മാറ്റിവെച്ചനീരസമൊന്നും കാട്ടാതെ മാവേലിത്തമ്പുരാന്‍ എല്ലാവര്‍ക്കും ആശംസകളും സമ്രുദ്ധിയുടെ പുതു വല്‍സരവും നേര്‍ന്നു. മാവേലി ആയി വേഷമിട്ടത് വെചെസ്റ്ററിന്റെ പതിവ് മാവേലിയായി രാജ് തോമസ്. കഴിഞ്ഞ വര്‍ഷം ഓണാഘോഷം ഉപേക്ഷിച്ച്10000 ഡോളര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തിരുന്നു.

 

അസോസിയേഷന്‍ സെക്രട്ടറി നിരീഷ് ഉമ്മന്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ജോയി ഇട്ടന്‍ സ്വാഗതമാശംസിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അറിയിക്കുകയും ചെയ്തു.

 

മുഖ്യ പ്രസംഗം നടത്തിയ ന്യുറോഷല്‍ മേയര്‍ നോം ബ്രാംസണ്‍, താന്‍ 5060 ഓണങ്ങളെങ്കിലും ഉണ്ടിട്ടുണ്ടെന്നു പറഞ്ഞു. മലയാളി സമൂഹവുമായുള്ള ഉറ്റ ബന്ധവും അദ്ധേഹം എടുത്തു പറഞ്ഞു. വെസ്റ്റ് ചെസ്റ്റര്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍ തോമസ് കോശി മേയറെ പരിചയപ്പെടുത്തി.

ഓണ സന്ദേശം നല്കിയ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ നമ്മുടെ ബന്ധങ്ങളും സൗഹ്രുദവും അരക്കിട്ടുറപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

 

സ്‌പൊണ്‍സരമാരെയും സംഘടനയുടെ ബന്ധുക്കളെയും ആദരിച്ച ചടങ്ങില്‍ പ്രസിഡന്റ് ജോയി ഇട്ടനെയും ഭരണ സമിതി ആദരിച്ചത് പുതുമയായി. ഒരു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനത്തിനു മുക്കാല്‍ ലക്ഷത്തോളം ഡോളര്‍ ചെലവ് വരുമെന്നു മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. അവയെല്ലാം സമാഹരിക്കുകയും വിവിധ ആഘോഷങ്ങള്‍ക്കു നേത്രുത്വം നല്‍കുകയും ചെയ്യുന്ന പ്രസിഡന്റിനെ ആദരിക്കേണ്ടത് സാമാന്യ മര്യാദ മാത്രമാണെന്നു ഉണ്ണിത്താന്‍ പറഞ്ഞു.

 

കലാപരിപടികളില്‍ സാത്വിക സ്കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടര്‍ ദേവിക നായരുടെ നേതൃത്വത്തില്‍ 30 പേര്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട അനുഭവമായി.

 

ട്രഷര്‍ ടെറന്‍സണ്‍ തോമസ് ഭദ്ര ദിപം കൊളുത്താന്‍ വിശിഷ്ട വ്യക്തികളെ സ്‌റ്റേജിലേക്ക് ക്ഷണിച്ചു.

സ്‌പോണ്‍സര്‍മാരായ മാറ്റ് മാത്യു, തോമസ് കോശി, ലീല മാരേട്ട്, ബിപിന്‍ ദിവാകരന്‍, ജോണ്‍ മാത്യു, സജിമോന്‍ ആന്റണി, ഡോ. ജേക്കബ് തോമസ് തുടങ്ങിയവരെ മേയര്‍ ബ്രാംസണ്‍ ഫലകം നല്കി ആദരിച്ചു.

 

പ്രസിദ്ധ സിനിമ നിര്‍മാതാവ് രഞ്ജിത് പിള്ളയുടെ നേത്രുത്വത്തില്‍ അവതരിപ്പിച്ച പൂമരം ഷോയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. വൈക്കം വിജയലക്ഷ്മി, കല്ലാ ഗോപന്‍ തുടങ്ങിയ ഗായകരടക്കം 14 കലാകാരന്മാരാണു വേദിയില്‍ വ്യത്യസ്ഥമായ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചത്.

 

റോക്ല് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ സജിമോന്‍ ആന്റണി, ജോയിന്റ് ട്രഷര്‍ ഷില ജോസഫ്, വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ഫൊക്കാന പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍,സീനിയര്‍ നേതാക്കളയ ടി.എസ്. ചാക്കോ,ലീല മാരേട്ട്, ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചാക്കപ്പന്‍,ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി വിനോദ് കെയര്‍കെ, ഫോമാ ട്രഷര്‍ ഷിനു ജോസഫ്, ഫോമാ റീജിണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് കോശി കുരുവിള , വെസ്റ്റ്‌ചെസ്റ്റര്‍ ക്ഷേത്രം പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള, ജെ .മാത്യൂസ്, ഷെവലിയാര്‍ ജോര്‍ജ് പാടിയേടത്ത്, ഗണേഷ് നായര്‍ , കെ .കെ . ജോണ്‍സന്‍, പ്രദിപ് നായര്‍, ആന്റോ വര്‍ക്കി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code