Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒളിക്യാമറ, യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെതിരേ കേസ്

Picture

ന്യൂഡല്‍ഹി : പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയല്‍ റൂമില്‍ മാദ്ധ്യമ പ്രവര്‍ത്തകയായ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയതിനെതുടര്‍ന്ന് പരാതി. പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയല്‍ റൂമിലാണ് ഒളിക്യാമറ വെച്ചതായി പരാതി ഉയര്‍ന്നത്. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് 2വിലെ ഷോറൂമിലാണ് സംഭവം. ഒളി ക്യാമറയിലെ തത്സമയ ദൃശ്യങ്ങള്‍ ഷോറൂമിലെ ജീവനക്കാരന്‍ കണ്ടതായും പരാതിയിലുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 

ഓഗസ്?റ്റ് 31നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിവസ്ത്രം വാങ്ങാനായി എത്തിയ യുവതി ഡ്രസിങ് റൂമില്‍ കയറി അത് ധരിച്ചുനോക്കി. അതിനിടെ ഒരു വനിതാ ജീവനക്കാരി എത്തി മ?റ്റൊരു ഡ്രസിംഗ് റൂമിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്താണ് കുഴപ്പമെന്ന് ചോദിപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യകാമറ ജീവനക്കാരി തന്നെ കാണിച്ചുതന്നു. ഇതേത്തുടര്‍ന്ന് കടയുടമയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് പൊലീസ്?സ്‌റ്റേഷനിലെ യുവതി പരാതി നല്‍കിയത്.

 

പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം എഫ്.ഐ.ആര്‍ രജിസ്?റ്റര്‍ ചെയ്തു. നടപടിയെടുത്തതായി ഗ്രേറ്റര്‍ കൈലാഷ് പൊലീസ് അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code