Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വൃക്കരോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുക

Picture

? എല്ലാ വൃക്കരോഗങ്ങളും മാരകമാണ്.
= നേരത്തേ ചികിത്സിച്ചാല്‍ പല വൃക്കരോഗങ്ങളും മാരകമാവില്ല.

 

? വൃക്കരോഗികള്‍ ധാരാളം വെള്ളം കുടിക്കണം
= അമിതമായി വെള്ളം കുടിച്ചാല്‍ മൂത്രം പോകാതെ നീര്‍ക്കെട്ടുണ്ടാകും. ശരീരത്തിലെ ജലാംശത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് പ്രധാനം.

 

? വൃക്കരോഗം ഡയാലിസിസ് ചെയ്താല്‍ മാറും
= വൃക്കയ്ക്ക് ശരീരത്തിലെ മാലിന്യം പുറത്തുകളയാന്‍ പറ്റാത്ത അവസ്ഥയില്‍ ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഇത് വൃക്കരോഗം മാറ്റാനുള്ള വഴിയല്ല.

 

? ഒരിക്കല്‍ ഡയാലിസിസ് ചെയ്താല്‍ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടി വരും.
= സ്ഥായിയായ വൃക്കരോഗം ഉള്ളവര്‍ക്കു മാത്രമാണ് സ്ഥിരം ഡയാലിസിസ് വേണ്ടിവരുന്നത്.

 

? എല്ലാ വൃക്കരോഗികളിലും നീര് കാണപ്പെടുന്നു
= രോഗിയുടെ ശരീരഘടനയനുസരിച്ച് മാറ്റങ്ങള്‍ കാണാം. വൃക്ക സ്തംഭനമുള്ള ചില രോഗികളില്‍ നീരു കാണാറില്ല. നീരില്ലാത്തവര്‍ക്ക് വൃക്കരോഗം ഇല്ല എന്ന് അര്‍ഥമില്ല.

 

കടപ്പാട്: മനോരമ
ഡോ. ജയന്ത് തോമസ് മാത്യു
വൃക്കരോഗവിഭാഗം മേധാവി,
അമല മെഡിക്കല്‍ കോളജ്, തൃശൂര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code