Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച   - ബിന്ദു ടിജി

Picture

വൈവിധ്യങ്ങളുടെ നിറക്കാഴ്ചകളുമായി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോ ര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാറിലും അമേരിക്കയിലെ മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു.

 

ന്യൂ യോര്‍ക്കിലെ ഇന്ത്യാ ദിന പരേഡും സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ശ്രദ്ധേയമായി .

 

ന്യൂജേഴ്‌സിയില്‍ ബര്‍ഗന്‍ കൗണ്ടി യില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു .

 

ഫിലാഡല്‍ഫിയ യിലും ചിക്കാഗോയിലും എക്യൂമെനിക്കല്‍ കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ കായികമത്സരങ്ങള്‍ സംഘടിപ്പിച്ചു.

 

സാന്‍ഫ്രാന്‍സിസ്‌കോ : ബേ മലയാളി ആര്‍ട് സ് ആന്‍ഡ് സ്‌പോര്‍ട് സ് ക്ലബ് ന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ഫ്രീമോണ്ട് ഇര്‍വിങ്ങ്ടണ്‍ ഗ്രൗണ്ടി ല്‍ വെച്ച് നടന്നു .

 

ചിക്കാഗോ സെന്റ് മേ രീസ് ക്‌നാനായ ദേവാലയത്തിലെ പ്രധാന തിരുന്നാളും കലാസന്ധ്യയും ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി.

 

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code