Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യ പ്രസ് ക്ലബ് അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ രമ്യ ഹരിദാസ് എം.പി പങ്കെടുക്കും   - സുനില്‍ തൈമറ്റം

Picture

ന്യൂജേഴ്‌സി: ഒക്ടോബര്‍ 10 മുതല്‍ 12 വരെ ന്യൂജേഴ്‌സിയിലെ ഇ.ഹോട്ടലില്‍ വെച്ച് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തില്‍ രമ്യ ഹരിദാസ് എം.പി പങ്കെടുക്കുന്നു.

 

ഇക്കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുവനേതാവാണ് രമ്യ ഹരിദാസ്.ജവഹര്‍ ബാലവേദിയിലൂടെ കടന്ന് വന്ന് കെ.എസ്.യു.വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. ഗാന്ധിയന്‍ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആദിവാസിദളിത് സമരങ്ങളില്‍ പങ്കെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോഓര്‍ഡിനേറ്റര്‍ ആണ് . 2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു . 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷംമുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ നേതൃനിരയില്‍ കടന്ന് വന്നയാളാണ് രമ്യ . കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തല്‍ വീട്ടില്‍ പി. ഹരിദാസന്റെയും മഹിള കോണ്‍ഗ്രസ് നേതാവ് രാധയുടെയും മകളാണ്. ജില്ല, സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു.

 

എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code