Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രണ്ടാമത് ചലഞ്ചേഴ്‌സ് കപ്പ് ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സിന്   - ജേക്കബ് വൈശ്യന്റേടം

Picture


ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ചലഞ്ചേഴ്‌സ് കപ്പ് സോക്കാര്‍ ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ് ജേതാക്കളായി. ഓഗസ്റ്റ് 10 ശനിയാഴ്ച നടന്ന ആവേശകരമായ ഫൈനലില്‍ അവര്‍ ന്യൂയോര്‍ക്ക് ഐലന്‍ഡേഴ്‌സ് ക്ലബ്ബിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ രണ്ടിന് എതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

 

ഫൈനലില്‍ മുഖ്യാതിഥിയായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസ് എത്തിയിരുന്നു. കുടുംബസമേതം എത്തിയ അദ്ദേഹത്തെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു സ്വീകരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ രവമഹഹലിഴലൃ െകായിക രംഗത്ത് മലയാളി സമൂഹത്തിനു മാതൃകയാണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു .



ജേതാക്കള്‍ക് ടൂര്‍ണമെന്റിന്റെ സ്‌പോന്‌സര്മാരായ ബെയ്ന്‍ കുര്യാക്കോസ് (ഇന്ത്യ കഫേ റെസ്റ്റോറന്റ്), ജോര്‍ജ് ജോണ്‍ (റോയല്‍ ഫൈന്‍സ് ഹോംസ്), യോങ്കേഴ്‌സ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ് , പോത്തന്‍ തങ്കന്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ജോയ് ഇട്ടന്‍, മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, പോള്‍ കറുകപ്പള്ളില്‍, ജിനു തര്യന്‍ (ഫോര്‍ട്ട് ലീ ഫിനാന്‍ഷ്യല്‍ സര്‍വീസ്) എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ക്ലബ്ബിനു പിന്തുണ നല്‍കി വരുന്ന എല്ലാവര്ക്കും പ്രസിഡന്റ് ഫെബി വര്ഗീസ്, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രെഷറര്‍ ജേക്കബ് വൈശ്യന്റേടം തുടങ്ങിയവര്‍ നന്ദി അറിയിച്ചു.

 

സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഷാജി കോശി, ടൂര്‍ണമെന്റിന്റെ മുഖ്യ സംഘടകന്‍ പ്രിന്‍സ് തോമസ് , ജിതിന്‍ വര്ഗീസ്, നിബു ജേക്കബ്, ബിമല്‍ സെന്‍, റോബിന്‍ കുര്യാക്കോസ് ,നിതിന്‍ അബ്രഹാം എന്നിവര്‍ പരിപാടികള്‍ക്കു നേത്രത്വം നല്‍കി.

 

ജേക്കബ് വൈശ്യന്റേടം അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code