ടാന്‍സാനിയയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 60 പേര് മരിച്ചു
നൈറോബി: അപകടത്തില്‍പെട്ട ടാങ്കറില്‍നിന്ന് ഇന്ധനം ചോര്‍ത്തുന്നതിനിടെ പൊട്ടിത്തെറിച്ച് 60 പേര് മരിച്ചു. &ിയുെ;താന്‍സനിയയിലെ മൊറോഗോറോയിലാണ് സംഭവം. താന്‍സനിയയുടെ തലസ്ഥാനമായ ദാര്‍ എസ് സലാമില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അപകടം.
വമ്പന്‍ സ്ഫോടനത്തോടെയാണ് ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ധനം ചോര്‍ത്താന്‍ ആള്ക്കൂട്ടമെത്തിയതാണ് മരണനിരക്ക് കൂടാന്‍ കാരണമെന്ന് പ്രാദേശിക പൊലീസ് മേധാവി പറഞ്ഞു.
Comments