Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നൗഷാദിന്‍െറ സന്മനസിന് അഭിനന്ദന പ്രവാഹം

Picture

കൊച്ചി: പ്രളയ ദുരിതത്തില്‍പെട്ടവര്‍ക്ക് നിറഞ്ഞ മനസോടെ പുത്തനുടുപ്പുകള്‍ നല്‍കിയ നൗഷാദിന് അഭിനന്ദന പ്രവാഹം. നൗഷാദിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് യു.എ.ഇയിലെ സ്മാര്‍ട്ട് ട്രാവല്‍ മനേജിങ് ഡയറക്ടര്‍ അഫി അഹമ്മദ് അറിയിച്ചു. ലോകത്തിന് നല്ലൊരു സന്ദേശം പകര്‍ന്നു നല്‍കിയ നൗഷാദിനെ ദുബൈ കാണാന്‍ ക്ഷണിക്കുകയാണെന്നും അതിനുള്ള എല്ലാ ചെലവുകളും സ്മാര്‍ട്ട് ട്രാവല്‍ ഏറ്റെടുക്കയാണെന്നും അഫി അഹമ്മദ് സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചു.

എറണാകുളം ബ്രോഡ്‌വേയില്‍ വഴിയോര കച്ചവടം നടത്തുന്ന നൗഷാദാണ് ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് തന്‍െറ കടയില്‍ നിന്നും ചാക്കു കണക്കിന് തുണിത്തരങ്ങള്‍ നല്‍കിയത്. \'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....\' എന്ന് പറഞ്ഞ നൗഷാദിന്‍െറ സന്മനസ് നടന്‍ രാജേഷ് ശര്‍മയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്.

 

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാനാണ് രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ എറണാകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വഴിയോരത്താണ് നൗഷാദിന്‍റെ കച്ചവടം. വസ്ത്രങ്ങള്‍ സൂക്ഷിച്ച മുറി തുറന്ന് വില്‍പ്പനക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം നൗഷാദ് ചാക്കുകളിലാക്കി കൊടുത്തു.


മാലിപ്പുറം സ്വദേശിയാണ് നൗഷാദ്. ഇത്രയും വസ്ത്രങ്ങള്‍ വേണ്ടെന്നും താങ്കള്‍ക്ക് നഷ്ടമാകില്ലേയെന്നും രാജേഷ് ശര്‍മ പറയുന്നുണ്ടെങ്കിലും ‘നാട്ടുകാരെ സഹായിക്കുന്നതാണ് എന്‍െറ ലാഭം. നാളെ പെരുന്നാളല്ലേ.. എന്‍െറ പെരുന്നാളിങ്ങനെയാ..’ എന്ന് പറഞ്ഞുകൊണ്ട് നൗഷാദ് തുണി മുഴുവന്‍ ചാക്കിലാക്കി നല്‍കുകയായിരുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code