Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിസിസാഗ ലയണ്‍സ് പിക്‌നിക്ക് സംഘടിപ്പിച്ചു   - വിനു ദേവസ്യ

Picture

മിസിസാഗ: കാനഡയുടെ മണ്ണില്‍ കുടിയേറ്റത്തിന്റെ പുതുചരിതം എഴുതിച്ചേര്‍ക്കുന്ന സമൂഹമായി മാറാന്‍ മലയാളികള്‍ക്കു സാധിക്കുമെന്നു പ്രവിശ്യ പാര്‍ലമെന്റംഗം നതാലിയ കുസെന്‍ദോവ അഭിപ്രായപ്പെട്ടു. മിസിസാഗ ലയണ്‍സ് പിക്‌നിക്കിനോടനുബന്ധിച്ച് നടത്തിയ വടംവലി മല്‍സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു നതാലിയ.

 

കുട്ടികള്‍ ബലൂണ്‍ പറത്തിയാണ് പിക്‌നിക്കിന് തുടക്കംകുറിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മല്‍സരങ്ങളും, നാടന്‍ വിഭവങ്ങളടങ്ങിയ തട്ടുകടയും ഒരുക്കിയിരുന്നു. തീറ്റ മല്‍സരവും ആവേശം പകര്‍ന്നു. ലിബിനും ജോസ്മിയും ജേതാക്കളായി. വടംവലി മല്‍സരത്തില്‍ കോട്ടയം ബ്രദേഴ്‌സ് ബ്ലു ജേതാക്കളായി. എംടാക് റെഡിനെയാണ് 21ന് തോല്‍പ്പിച്ചത്.

 

മിസിസാഗ മാള്‍ട്ടണ്‍ റൈഡിങ്ങിലെ പാര്‍ലമെന്റ് സ്ഥാനാര്‍ഥി ടോം വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. ഫെലിക്‌സ് ജയിംസ്, മോന്‍സി തോമസ്, ഡെന്നിസ് ജേക്കബ്, ബിനു ജോസഫ്, മൈക്കിള്‍ ആന്റര്‍, ജിതിന്‍ ജോസഫ്, തോംസണ്‍, ആന്റോ കരുണക്കല്‍, നിഖില്‍ വര്‍ഗീസ്, ജിജീഷ് ജോണ്‍, അഭിലാഷ് ജോര്‍ജ്, ജയദീപ്, നിക്‌സണ്‍ മാനുവല്‍, അഭിലാഷ് ജോണ്‍, നിര്‍മല്‍, കൊച്ചുമോന്‍ ഏബ്രഹാം, വിനു ദേവസ്യ എന്നിവര്‍ നേതൃത്വം നല്‍കി.

 

മനോജ് കരാത്തയായിരുന്നു പിക്‌നിക്കിന്റെ സ്‌പോണ്‍സര്‍. ബോബന്‍ ജയിംസ്, ടോമി കോക്കാട്, ലോയര്‍ ടീന ബലന്‍റ്, സാജു ഏബ്രഹാം, മോഹന്‍ദാസ് എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code