Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ഫൊക്കാന ന്യൂയോര്‍ക് റീജിയണ്‍ ക്വീന്‍സിലുള്ള രാജധാനി റെസ്റ്റാറ്റാന്റില്‍ വെച്ച് കൂടിയ യോഗത്തില്‍ പുതിയ കര്‍മ്മ പദ്ധതികള്‍ക്കു രൂപം നല്‍കി . റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ ശബരിനാഥ് നായര്‍ അധ്യക്ഷത വഹിച്ചു. ഫൊക്കാന പ്രസിഡന്റ് ശ്രീ മാധവന്‍ നായര്‍ , ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷറര്‍ സജിമോന്‍ ആന്റണി , പേട്രണ്‍ ശ്രീ പോള്‍ കറുകപ്പള്ളില്‍ ,ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ ശ്രീ ഫിലിപ്പ്‌പോസ് ഫിലിപ്പ് , ഫൊക്കാനാ ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ശ്രീ വിനോദ് കെയര്‍കെ ഫൊക്കാന ജോയിന്റ് ട്രഷറര്‍ ഷീലാ ജോസഫ് ,ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് , നാഷണല്‍ കമ്മിറ്റീ അംഗങ്ങളായ ജോയി ഇട്ടന്‍, സജി എം പോത്തന്‍ , അലക്‌സ് എബ്രഹാം , അപ്പുക്കുട്ടന്‍ പിള്ള എന്നിവരോടൊപ്പം ന്യൂയോര്‍ക് റീജിയണിന്റെ സമുന്നതമായ നേതാക്കളും അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.

 

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ , കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ , ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ , മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ ,കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക് , ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, ലോങ്ങ് ഐലന്‍ഡ് മലയാളീ അസ്സോസിയേഷന്‍, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളീ അസോസിയേഷന്‍ എന്നീ പ്രബലമായ സംഘടനകളിലെ ഭാരവഹികളും അംഗങ്ങളും പങ്കെടുത്തു . ആശയ സംപുഷ്ടത കൊണ്ടും പ്രവര്‍ത്തകരുടെ ഊര്‍ജസ്വലത കൊണ്ടും ഉണര്‍വ് പകര്‍ന്ന സമ്മേളനത്തില്‍ അംഗ സംഘടനകളുടെ അഭിപ്രായ സമന്വയത്തില്‍ ഫൊക്കാന ന്യൂയോര്‍ക് റീജിണല്‍ വൈസ് പ്രസിഡന്റ് ശ്രീ ശബരിനാഥ് നായര്‍ പുതിയ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി .

 

ആദ്യ പടിയായി ഈ വരുന്ന ഓഗസ്റ്റ് 11 നു ക്വീന്‍ സില്‍ നടക്കുന്ന ഇന്ത്യ ഡേ പരേഡിലും , ഓഗസ്റ്റ് 17 നു റോക്ക് ലാന്‍ഡില്‍ നടക്കുന്ന ഇന്ത്യ ഡേ പരേഡിലും ഫൊക്കാനയുടെ പ്രതാപം വിളിച്ചറിയിക്കുന്ന ഫ്‌ളോട്ട് ഇറക്കുവാന്‍ തീരുമാനിച്ചു . തുടര്‍ന്ന് ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ക്രമമായി ആവിഷ്ക്കരിക്കേണ്ട പദ്ധതികള്‍ രൂപപ്പെടുത്തി . ഫൊക്കാന ന്യൂയോര്‍ക് റീജിയണ്‍ കമ്മിറ്റിയിലേക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .

 

ചടങ്ങില്‍ ശ്രീ തോമ്‌സ് കൂവള്ളൂര്‍ , ജോര്‍ജ് കുട്ടി ഉമ്മന്‍ ,അജിത് എബ്രഹാം , സജി എം പോത്തന്‍ , അലക്‌സ് എബ്രഹാം , ഫിലിപ്പ് കുരിയന്‍ , കോമളന്‍ പിള്ള , അപ്പുക്കുട്ടന്‍ പിള്ള , ജോര്‍ജ് മാറാച്ചേരില്‍ , രാജു എബ്രഹാം ,രഘുനാഥന്‍ നായര്‍ വര്ഗീസ് ചുങ്കത്തില്‍ , വിന്‍സെന്റ് ജോസഫ് , സാംസി കൊടുമണ്‍ , മേരി ഫിലിപ്പ് , ലൈസി അലക്‌സ് , അലക്‌സ് മുരിക്കാനാനി , ജോയ് ഇട്ടന്‍ , എബ്രഹാം പുതുശേരില്‍ അലക്‌സ് തോമസ് ,ഷീല ജോസഫ് , ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ഫിലിപ്പോസ് ഫിലിപ്പ് , വിനോദ് കെയര്‍കെ , സജിമോന്‍ ആന്റണി എന്നിവര്‍ ആശയപരമായി സംവദിച്ചു . ഫൊക്കാനയുടെ നവ പ്രവര്‍ത്തങ്ങളും , ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന ശേഖരണ മാര്‍ഗങ്ങളെ പറ്റിയും പ്രസിഡണ്ട് ശ്രീ മാധവന്‍ നായര്‍ സംസാരിച്ചു . ഫൊക്കാനയുടെ 2020 കണ്‍വെന്‍ഷന്റെ പ്രത്യേകതളും പ്രാധാന്യവും ശ്രീ പോള്‍ കറുകപ്പള്ളില്‍ വിവരിച്ചു .

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code