Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ വില്ലേജ്: അതിജീവനത്തിന്റെ പ്രതീകം, പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍   - പന്തളം ബിജു തോമസ്

Picture

ഡാളസ്: കഴിഞ്ഞ പ്രളയത്തില്‍ നിന്നും കഷ്ടിച്ച് കരകയറിയ നമ്മുടെ സഹോദരങ്ങള്‍ക്ക് , അമേരിക്കന്‍ മലയാളികള്‍ നല്‍കിയ സഹായ ഹസ്തങ്ങള്‍ക്കു ഒരു വയസ്സാകുമ്പോള്‍ ഫോമായ്ക്ക് അഭിമാനിക്കാമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പ്രസ്താവിച്ചു. ഈ വര്‍ഷത്തെ പ്രളയത്തെ അതിജീവിച്ച, ഒരു വലിയ പദ്ധതി ഏറ്റെടുത്തു നടത്തി വിജയിത്തിലെത്തിച്ച ചാരിതാര്‍ഥ്യത്തോടെ ഫോമായുടെ ഭരണസമിതി, നമുക്കും, ലോകത്തിനും ഇന്ന് മാതൃകയായി നിലനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ഫോമാ നടപ്പിലാക്കിയ ഭവനപദ്ധതി, ഈ അവസരത്തില്‍ എന്തുകൊണ്ടും ജനശ്രദ്ധ ആഘര്‍ഷിക്കുന്നു. പ്രളയത്തെ അതിജീവിക്കുന്ന തരത്തലുള്ള നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ അതിനു ഉദാത്ത മാതൃകയാണ്. മഹാമാരിയില്‍ നിന്നുമുള്ള പ്രളയത്തെ അതിജീവിക്കുന്ന ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്കിയതില്‍ നമുക്ക് അഭിമാനിക്കാമെന്ന് സെക്രെട്ടറി ജോസ് എബ്രഹാം അഭിമാനത്തിടെ അറിയിച്ചു.

 

കഴിഞ്ഞ വര്‍ഷത്തെ പ്രളയം, തെക്കന്‍ കേരളത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു, എന്നാല്‍ ഇത്തവണ വടക്കന്‍ കേരളത്തെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഇപ്പോഴത്തെ നാശനഷ്ടങ്ങള്‍ നന്നായി വിലയിരുത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു ആവശ്യമായ നടപടിക്രമങ്ങള്‍ ഫോമാ താമസംവിന കൈക്കൊള്ളുന്നതായിരിക്കും. കഴിഞ്ഞ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍, സഹായമായി കിട്ടിയ തുകയില്‍ നിന്നും കൂടുതല്‍ ചിലവഴിച്ചാണ് നിലവിലെ പദ്ധതി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. നല്ലവരായ, അമേരിക്കന്‍ മലയാളി സുമനസ്സുകളുടെ നന്മ ഒന്നുകൊണ്ടു മാത്രമാണ് ഫോമയ്ക്കു ഈ പദ്ധതികള്‍ പൂര്‍ത്തികരിയ്ക്കാനായത് എന്ന് വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു പറഞ്ഞു.

 

വരും ദിവസങ്ങളില്‍, ഫോമായുടെ പ്രളയാനന്തര നവനിര്‍മ്മിതിയുടെ പദ്ധതിവിശദാംശങ്ങള്‍ എല്ലാവരെയും അറിയിക്കുന്നതായിരുക്കുമെന്ന്, പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പദ്ധതി ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, പദ്ധതി കോര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, പ്രൊജക്റ്റ് അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, \\\'തണല്‍\\\' പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു. http://fomaa.com/fomaa-village-the-concept/

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code