Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രസവിക്കാതെ മുലപ്പാല്‍ വരുന്ന അവസ്ഥ ഒരു രോഗമാണ്, സൂക്ഷിക്കുക

Picture

പ്രസവിക്കാതെ മുലപ്പാല്‍ വരുന്ന അവസ്ഥ ഒരു രോഗമാണ്. \'ഗാലക്‌റ്റോറിയ\' എന്നാണ് ഈ രോഗത്തിന്റെ പേര്. മുലക്കണ്ണുകളില്‍ നിന്നും പാല്‍ ഒലിച്ചുവരുന്നതാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണം.

 

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങി നിരവധിയാണ് ഗാലക്‌റ്റോറിയയുടെ കാരണങ്ങള്‍. എന്നാല്‍ ചില സമയത്ത് കാരണം കണ്ടുപിടിക്കുക വളരെ പ്രയാസകരമാണ്. തലച്ചോറില്‍ പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദനവും വര്‍ധനവും മുലപ്പാല്‍ ഉല്‍പ്പാദനത്തിന്റെ ഒരു പ്രധാന കാരണമാണ്.

 

തൈറോയ്ഡ്, കരള്‍, കിഡ്‌നി രോഗങ്ങള്‍, ക്രോണിക് സ്‌ട്രെസ്സ്, ട്യൂമറുകള്‍, ഹൈപ്പോതലാമസ് രോഗങ്ങള്‍, സ്തനകലകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍, ഉയര്‍ന്ന ഈസ്ട്രജന്‍ അളവ് എന്നിവയും ഈ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം.

 

സ്തനങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തേജനം, ലഹരിപദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗം എന്നിവയും ഗാലക്‌റ്റോറിയയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code