Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിന്നല്‍ പ്രളയം: മരണം 70 ആയി; 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Picture

തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. നിലമ്പൂര്‍ കവളപ്പാറയില്‍ ഇതുവരെ 11 പേരുടെ മൃതദേഹം കണ്ടെത്തി. വയനാട് പുത്തുമലയില്‍ ഇതുവരെ കണ്ടെത്തിയത് 10 മൃതദേഹങ്ങളാണ്. രണ്ടിടങ്ങളിലും മഴ മാറി നിന്നതോടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

കവളപ്പാറയില്‍ ഏഴു വയസുകാരി അലീനയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചു. ഒമ്പതു പേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഏഴു വയസ്സുകാരിയുടെ മൃതദേഹമടക്കം രണ്ട് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.

വയനാട് പുത്തുമലയില്‍ രാവിലെ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെ മരണം പത്തായി. മലപ്പുറം കോട്ടക്കുന്നില്‍ കാണാതായ നാല് പേരില്‍ രണ്ടു പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി.

 

മുണ്ടേരി വാണിയമ്പുഴയിലെ ആദിവാസി കോളനിയില്‍ കുടുങ്ങിക്കിടക്കുന്ന 200 ആദിവാസികള്‍ക്ക് സൈന്യം ഹെലികോപ്റ്റര്‍ വഴി ഭക്ഷണമെത്തിച്ചു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ നേരത്തേ ശ്രമം നിര്‍ത്തിവെച്ചിരുന്നു. അതിനിടെ ഇവരില്‍ ഒമ്പതു പേര്‍ പുഴ നീന്തിക്കടന്ന് പുറത്തെത്തിയിരുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code