Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രിസ്‌ബെന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ സംയുക്ത തിരുനാള്‍

Picture

ബ്രിസ്‌ബെന്‍: ബ്രിസ്‌ബെന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ഇടവകയില്‍ സംയുക്ത തിരുനാള്‍ ജൂലൈ 26 മുതല്‍ 28 വരെ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ആഘോഷിക്കുന്നു.

ജൂലൈ 26 വെള്ളിയാഴ്ച ഏഴിന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, വി. കുര്‍ബാന, നൊവേന. 27 ശനിയാഴ്ച 7ന് നൊവേന, വി. കുര്‍ബാന, 28 ഞായറാഴ്ച 3.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന , പ്രദക്ഷിണം, വെടിക്കെട്ട്, സ്‌നേഹവിരുന്ന് എന്നിവ നടക്കും.

ഫാ. സജി വലിയവീട്ടില്‍, ഫാ. വര്‍ഗീസ് വാവോലി, ഫാ. അബ്രഹാം കഴുന്നടിയില്‍, ഫാ. ആന്േറാ ചിരിയങ്കണ്ടത്ത് തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഇടവക വികാരി ഫാ. സജി വലിയവീട്ടില്‍, കൈക്കാന്മാരായ ആന്റണി പനന്താനം, ജോര്‍ജ് വര്‍ക്കി, അജി ജോണ്‍, ജോസഫ് കുരിയന്‍, ബിജു മഞ്ചപ്പിള്ളി, കരോള്‍സണ്‍ തോമസ്, ഷാജി കാക്കെന്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തിരുനാള്‍ കമ്മറ്റി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code