Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗ്‌ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ സഹായം വിതരണം ചെയ്തു

Picture


കുവൈത്ത്: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ മെഹബൂല ഏരിയാ കമ്മിറ്റി ജൂലൈ 19 വെള്ളിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ ഏരിയ കണ്‍വീനര്‍ സലീം കൊടുവള്ളി അധ്യക്ഷതയില്‍ ഏരിയ വൈസ് പ്രസിഡന്റ് സാം മാത്യു സ്വാഗതവും മെഹബൂല ഏരിയ ട്രഷറര്‍ റിയാസ് പുത്തന്‍വീട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് പ്രേംസണ്‍ കായംകുളം സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സ്ഥാപക കോര്‍ മെമ്പര്‍ മുബാറക് കാംന്പ്രത്ത് മുഖ്യപ്രഭാഷണം നടത്തി.

കടലാക്രമണത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട തിരുവനന്തപുരം ശംഖുമുഖം സ്വദേശിനിയായ ജികെപിഎ അംഗത്തിന് അടിയന്തിര ധനസഹായം നല്‍കി. ഇവരുടെ രേഖകള്‍/ അപേക്ഷകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാകാന്‍ ജികെപിഎ ആവശ്യമായ ഇടപെടല്‍ ആരംഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. അസുഖത്തെതുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത മറ്റൊരു ജികെപിഎ അംഗത്തിന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

ചാപ്റ്റര്‍ സെക്രട്ടറി എം.കെ. പ്രസന്നന്‍, വനിതാ ചെയര്‍പേഴ്‌സണ്‍ അന്പിളി, ട്രഷറര്‍ ലിനീഷ്, മെഹബൂലാ ഏരിയ ജോയിന്‍ ട്രഷറര്‍ സിയാബ് പുല്‍പ്പാടന്‍, മെഹബൂല ഏരിയ വനിതാ കോഡിനേറ്റര്‍ ്ര ലിസി, കോര്‍ മെംബര്‍മാരായ റഷീദ് പുതുക്കുളങ്ങര, രവി പാങ്ങോട്, മെഹബൂല ഏരിയ മുന്‍ പ്രസിഡന്റ് മുജീബ്.കെ.ടി എന്നിവര്‍ സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു. സാല്‍മിയ ഏരിയ സെക്രട്ടറി അനില്‍ വൃന്ദാവനം, ട്രഷറര്‍ സജിമോന്‍ എന്നിവരും സന്നിഹിതരായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അലിജാന്‍, ബിനു യോഹന്നാന്‍, ഉല്ലാസ് പന്തളം എന്നിവര്‍ ജികെപിഎ മെമ്പര്‍ഷിപ്പ് / നോര്‍ക്ക/ ക്ഷേമനിധി അപേക്ഷകര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് ആയി പ്രവര്‍ത്തിച്ചു. ഏരിയ ട്രഷറര്‍ റിയാസ് പുത്തന്‍വീട്ടില്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code