ഡല്‍ഹി -ടൊറന്റോ- പുതിയ അന്താരാഷ്ട്ര സര്‍വീസുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: പുതിയ അന്താരാഷ്ട്ര സര്‍വീസുകളുമായി എയര്‍ ഇന്ത്യ. ഡല്‍ഹി -ടൊറന്റോ- ഡല്‍ഹി, ഇന്ദോര്‍- ദുബൈ- ഇന്ദോര്‍, കൊല്‍കത്ത- ദുബൈ- കൊല്‍കത്ത എന്നീ വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ പുതുതായി പ്രഖ്യാപിച്ചത്.
50,889 രൂപ നിരക്കിലാണ് ഡല്ഹിടൊറന്റോ യാത്ര ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. 92,734 രൂപയാണ് ഇകണോമി ക്ലാസ് യാത്രക്ക് വേണ്ടത്. ആഴ്ചയില്‍ മൂന്ന് തവണയായാണ് സര്‍വീസ് നടത്തുക. സെപ്തംബര്‍ 27 മുതല്‍ സര്‍വീസ് ആരംഭിക്കും.
Comments