Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാജന്റെ ആത്മഹത്യ കുടുംബ പ്രശ്‌നങ്ങള്‍ മൂലമല്ലെന്ന് പൊലീസ്

Picture

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയുടെ കാരണം കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി കിട്ടാതിരുന്നതിലെ മനോവിഷമമാണെന്ന് അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി കൃഷ്ണദാസ്. മറ്റൊരു കാരണവും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. പൊലീസിന്റെ കണ്ടെത്തലായി പുറത്തുപ്രചരിക്കുന്ന കാര്യങ്ങളൊന്നും അന്വേഷണ സംഘത്തിന്റെ അറിവില്‍പെട്ടതല്ലെന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.

 

അതേസമയം, സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സാജന്‍ പാറയിലിന്‍റെ കുടുംബം രഗംത്തെത്തിയിരുന്നു. അപവാദ പ്രചാരണങ്ങള്‍ നടത്തി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് സാജന്‍റെ ഭാര്യ ബീന. മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടിവരും. തെറ്റായ വാര്‍ത്ത നല്‍കിയ സിപിഎം മുഖപത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞിരുന്നു.

 

സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്യാന്‍ കാരണം കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി ലഭിക്കാത്തത് മാത്രമല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിനെതിരെയാണ് കുടുംബം രംഗത്തുവന്നത്. ഡ്രൈവറെ ഫോണ്‍വിളിച്ചതുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മകനാണ് ഫോണ്‍ ഉപയോഗിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ല. അപവാദപ്രചാരകര്‍ മക്കളുടെ ഭാവി ഓര്‍ക്കണമെന്നും സാജന്‍റെ ഭാര്യ പറഞ്ഞു.

 

സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഇത്തരം കാര്യങ്ങളല്ല പ്രതീക്ഷിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പി.കെ.ശ്യാമളക്കെതിരായ നിലപാടില്‍ കുടുംബം ഉറച്ചുനില്‍ക്കുകയാണ്. സാജന് കുടുംബ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code