Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉത്തരക്കടലാസ് പുറത്തെത്തിച്ചും പരീക്ഷ; നടപടിക്കൊരുങ്ങുന്നു

Picture


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ ‘ഉന്നത വിജയം’ നേടുന്നത് അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ കേരള സര്‍വകലാശാല ആലോചിക്കുന്നു. പരീക്ഷാ നടത്തിപ്പിന് സര്‍വകലാശാല നല്‍കിയ നിര്‍ദേശങ്ങളൊന്നും യൂണിവേഴ്‌സിറ്റി കോളജ് അധികൃതര്‍ പാലിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ ചോര്‍ത്തി നല്‍കുമെന്നാണു പ്രധാന ആരോപണം.

 

വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ആര്‍.ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കേരള സര്‍വകലാശാലയുടെ പരീക്ഷ എഴുതാനുള്ള പേപ്പറുകളും കേരള യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസ് പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയത് തട്ടിപ്പു നടത്തിയാണെന്നും ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

 

ക്ലാസില്‍ വരാത്ത എസ്എഫ്‌ഐ നേതാക്കളും പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരും സര്‍വകലാശാല പരീക്ഷയില്‍ വിജയം നേടുന്നത് ചില അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പരീക്ഷ സര്‍വകലാശാല ന!ടത്തുമ്പോള്‍ വിതരണം ചെയ്യുന്ന പേപ്പറില്‍ പ്രത്യേക കോഡ് രേഖപ്പെടുത്തിയിരിക്കും.

 

ഉദാഹരണത്തിന്, സി എന്ന കോഡ് രേഖപ്പെടുത്തിയ പേപ്പറാണ് പരീക്ഷയ്ക്ക് വിതരണം ചെയ്യേണ്ടതെങ്കില്‍ കോളജ് ജീവനക്കാരില്‍ വിദ്യാര്‍ഥി നേതാക്കളോട് അടുപ്പമുള്ളവര്‍ വിവരം കൈമാറും. പേപ്പര്‍ ചോര്‍ത്തിക്കൊടുക്കും. ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ പേപ്പര്‍ ഓഫിസില്‍നിന്ന് എടുത്തു നല്‍കിയത് ജീവനക്കാരാണെന്ന് കേരള സര്‍വകലാശാല അധികൃതര്‍ സംശയിക്കുന്നു.

ഇടതു സംഘടനയില്‍ സജീവമായ അധ്യാപകരാണെങ്കില്‍ പേപ്പര്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയെഴുതാനറിയാത്തവര്‍ക്ക് പകരക്കാര്‍ പരീക്ഷയെഴുതി നല്‍കും. കയ്യക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. കേരള സര്‍വകലാശാല ഈ രീതിയിലുള്ള പരിശോധനയ്ക്കാണു തയാറെടുക്കുന്നത്.

 

പരീക്ഷ എഴുതുന്നവരുടെ ഡെസ്കില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും ഇതിന്റെ റജിസ്റ്റര്‍ സൂക്ഷിണമെന്നുമുള്ള സര്‍വകലാശാലയുടെ നിര്‍ദേശവും യൂണിവേഴ്‌സിറ്റി കോളജ് അധികൃതര്‍ പാലിക്കാറില്ല. വിദ്യാര്‍ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാമെന്നുള്ളതാണ് ഇതിന്റെ സൗകര്യം.

 

പരീക്ഷ കഴിഞ്ഞാല്‍ അന്നു തന്നെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയില്‍ എത്തിക്കണമെന്ന നിര്‍ദേശവും പാലിക്കാറില്ല. ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്ന പരീക്ഷാ പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കാനാണിതെന്നാണ് ആക്ഷേപം.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code