Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും കോടതി വളപ്പില്‍ ആക്രമിച്ചു

Picture

ന്യൂഡല്‍ഹി: ഇതര ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതി!ന്‍െറ പേരില്‍ ഭീഷണി നേരിട്ട ബി.ജെ.പി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും ഹൈകോടതി വളപ്പില്‍ അജ്ഞാത സംഘം ആക്രമിച്ചു. യു.പിയിലെ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര, ഭര്‍ത്താവ് അജിതേഷ് കുമാര്‍ എന്നിവരെയാണ് അലഹബാദ് ഹൈകോടതി വളപ്പില്‍ മര്‍ദിച്ചത്. ഇരുവരും പൊലീസ് സുരക്ഷ നേടിയശേഷം കോടതിയില്‍നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം.

 

പിതാവില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് സാക്ഷി മിശ്ര ദിവസങ്ങള്‍ക്കു മുമ്പ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സുരക്ഷയൊരുക്കാന്‍ ജഡ്ജി ഉത്തരവിട്ടിരുന്നു. ദലിതനായ അജിതേഷിനെ വിവാഹം ചെയ്തതില്‍ പ്രകോപിതരായ പിതാവും സഹോദരനും തങ്ങളെ കൊല്ലാന്‍ ഗുണ്ടകളെ അയക്കുന്നുവെന്നും തങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ച് കഴിഞ്ഞ ദിവസം സാക്ഷി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു. ഭീഷണിയുള്ള നിലക്ക് പൊലീസ് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു. ഈ ഹരജി അനുവദിച്ച ദിവസമാണ് പുതിയ സംഭവവികാസങ്ങള്‍.

 

അതിനിടെ, കോടതി പരിസരത്ത് മറ്റൊരു ദമ്പതികളെ തോക്കു ചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോയത് വലിയ നാടകീയത സൃഷ്ടിച്ചു. ഇവരും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചതായിരുന്നു. എന്നാല്‍, ഇത് സാക്ഷിയും അജിതേഷുമാണെന്ന് പലരും തെറ്റിദ്ധരിച്ചു. പിന്നീട് ഈ ദമ്പതികളെ അലഹബാദ് പൊലീസ് ഫത്തേപൂര്‍ ജില്ലയില്‍നിന്ന് കണ്ടുപിടിച്ചു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code