Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അബോര്‍ഷന്‍ ക്ലിനിക്കില്‍ ബോധവല്‍ക്കരണം നടത്തിയ വൈദികരെ അറസ്റ്റ് ചെയ്തു

Picture

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള ഭ്രൂണഹത്യ ക്ലിനിക്കിലെത്തി സ്ത്രീകള്‍ക്ക് റോസാപ്പൂ നല്‍കി ബോധവത്കരണം നടത്താന്‍ ശ്രമിച്ച രണ്ട് കത്തോലിക്ക വൈദികര്‍ അറസ്റ്റില്‍. ജൂലൈ പതിമൂന്നാം തീയതിയാണ് വൈദികരെയും മറ്റു രണ്ടു പ്രോലൈഫ് ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തത്. ഫാ. ഫിഡിലിസ് മൊസിന്‍സ്കി, ഫാ. ഡേവ് നിക്‌സുമാണ് അറസ്റ്റ് വരിച്ച വൈദികര്‍. ഇതിനിടയില്‍ ഭ്രൂണഹത്യ ചെയ്യാനായി എത്തിയ ഒരു സ്ത്രീ തന്റെ മനസ്സു മാറ്റി തിരികെ മടങ്ങിയതായി റെഡ് റോസ് റെസ്ക്യൂ വക്താവ് ലിസാ ഹാര്‍ട്ട് വെളിപ്പെടുത്തി.

 

നേരത്തെ ഏതാണ്ട് പത്തോളം പോലീസ് വാഹനങ്ങളാണ് അബോര്‍ഷന്‍ ക്ലിനിക്കില്‍ നിന്ന്! പ്രോലൈഫ് പ്രവര്‍ത്തകരെ തുരുത്താന്‍ എത്തിയത്. പോലീസ്, വൈദികരെയും ആക്ടിവിസ്റ്റുകളെയും വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. ജൂലൈ പതിമൂന്നാം തീയതി പരിശുദ്ധ ദൈവമാതാവ് ഫാത്തിമയില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് പ്രാര്‍ത്ഥനയുടെയും, പാപപരിഹാരത്തിന്റെയും ആവശ്യകതയെപ്പറ്റി പറഞ്ഞ ഓര്‍മ്മ ദിനത്തിലാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്നത് വേദനാജനകമാണ്.

 

തങ്ങളുടെ റെഡ് റോസ് റെസ്ക്യൂ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനായിരുന്നു സമര്‍പ്പിച്ചിരുന്നതെന്ന് ഫാ. ഫിഡിലിസ് മൊസിന്‍സ്കി പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ഈ അബോര്‍ഷന്‍ ക്ലിനിക്കില്‍ റെഡ് റോസ് റെസ്ക്യൂ നടക്കുന്നത്. കനേഡിയന്‍ പ്രോലൈഫ് ആക്ടിവിസ്റ്റായ മേരി വാഗ്‌നറില്‍ നിന്നും പ്രചോദനം സ്വീകരിച്ചാണ് റെഡ് റോസ് റെസ്ക്യൂ ആക്ടിവിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code