Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം   - ശങ്കരന്‍കുട്ടി

Picture

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രഗല്‍ഭനും, പ്രശസ്തനും, വാഗ്മിയം, ഭാഗവത തിലകവുമായ യജ്ഞാചാര്യന്‍ ഡോക്ടര്‍ ശ്രീ മണ്ണടി ഹരി നേതൃത്വം നല്‍കുന്ന ഭാഗവത സപ്താഹ യജ്ഞം 2019 ആഗസ്റ്റ് മാസം ഇരുപത്തിനാലാം തീയതി ശനിയാഴ്ച മുതല്‍ ആരംഭിക്കുന്നു.

 

ഭഗവാന് ഭഗവാനെ മാത്രമേ അറിയൂ ആയതിനാല്‍ ഭഗവാന്‍ നമ്മുടെ ഉളളില്‍ ഹൃദയത്തില്‍ മനസ്സില്‍ ഉണ്ടായിരിക്കണം അതിനായി അറിവിന്റെ നിറവില്‍ സംസ്കാരത്തിന്റെ നിറഭേദങ്ങള്‍ അനുഭവിച്ചു ജീവിതം സമ്പന്നമാക്കുവാന്‍ ഭാഗവത സപ്താഹയജ്ഞം ഒരു മഹത്തരമായ ഭക്തി നിര്‍ഭരമായ ഒരു യജ്ഞമാണ്. ഒന്നിനേയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയവുള്ളവനും സുഖ ദു:ഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുകയും എപ്പോഴും മനസ്സ് സന്തുഷ്ടമായിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും ദൃഢമായ നിശ്ചയമുള്ളവനും ആയിരിക്കണം ഭക്തന്‍ അതിനായി ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ ഹൃദയധമിനികളില്‍ ഉണ്ടായിരിക്കണം.

 

ഇതിഹാസങ്ങളില്‍ ഭാഗവതത്തിന് രാമായണത്തേക്കാള്‍ ഉന്നതമായ സ്ഥാനം കല്‍പ്പിച്ചു നല്‍കുന്നത് ഭാഗവതം ഒരു തികഞ്ഞൊരര്‍ത്ഥകാവ്യ മായതുകൊണ്ടാണ്. ഭൂമി, ധനം, അധികാരം എന്നിവ ഇവിടെ പരസ്പര പൂരകങ്ങളായി നിറഞ്ഞാടുന്നതു തന്നെ ദൈവ ചൈതന്യം നിറഞ്ഞു പുഷ്പിച്ചിരിക്കുന്നതിനാലാണ്.

 

ഈ അസുലഭ സന്ദര്‍ഭം അര്‍ത്ഥപൂര്‍ണമാക്കുവാന്‍ ശാന്തിയും സമാധാനവും ഐശ്വരൈവും എല്ലാ കുടുംബങ്ങളിലും നിറഞ്ഞു പ്രഭ പരത്തുവാനും ഹൂസ്റ്റണിലെ വിശ്വാസികളായ എല്ലാ സഹോദരീ സഹോദരന്മാരുടേയും നിസ്സീമമായ സഹായ സഹകരണങ്ങളും നിറസാന്നിദ്ധ്യവും സ്‌നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു. 2019 ആഗസ്റ്റ് മാസം ഇരുപത്തിനാലാം തീയതി നടക്കുന്ന പ്രത്യേക ജന്മാഷ്ടമി ആഘോഷങ്ങളോടന് ബന്ധിച്ച് നടത്തുന്ന ശോഭായാത്ര, താലപ്പൊലി, ചെണ്ടമേളം, അന്നദാനം, ഭഗവതം കിളിപ്പാട്ട് പാരായണം, പ്രത്യേക കൃഷ്ണാവതാര പൂജ, എന്നിവ സ്‌പോണ്‍സര്‍ ചെയ്യുവാനും ഈ ജന്മാഷ്ടമി സപ്താഹ യജ്ഞത്തിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കി ഈ സംരംഭം വന്‍ വിജയമാക്കുവാനും സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ശശിധരന്‍ നായര്‍ (പ്രസിഡന്റ്) 281313 1145, അജിത് നായര്‍ (വൈ. പ്രസിഡന്റ്) 832 731 1710 ) സുരേഷ് പിള്ള (സെക്രട്ടറി) 7135697920, മീരാ ഡയസ് (ജോ. സെക്രട്ടറി) 832 6828 243 ) രമാ ശങ്കര്‍ (ട്രഷറാര്‍) 4046809787, എ. ജയചന്ദ്രന്‍ (ജോ. ട്രഷറാര്‍) 7137028513.

 

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code