Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുറംപണിക്കാരൻ ? (ചേറുശ്ശേരി അനിയൻ വാരിയർ )

Picture

ഏക്കർകണക്കിന്  ഭൂമിയുണ്ട് 
   ഏക്കറിനൊക്കും  കുടവയറും 
   പറമ്പിൽപണിക്കൊരു ആളെവെച്ചു 
   വയറും  തലോടി  ഇരുന്നു  കാന്തൻ .
 
   വേഷങ്ങളെല്ലാ, മഴിച്ചുവെച്ച് 
   തോർത്തുംധരിച്ച്  പണിക്കിറങ്ങും 
   പേശിയുറച്ച   ഇരുണ്ട  ദേഹം  
   തമ്പ്രാട്ടി എപ്പഴും നോക്കിനിൽക്കും !
 
   ഭാര്യയേം  മക്കളേം  വീട്ടിലാക്കി 
   ജോലിക്കുപോയ  പുരുഷസിംഹം 
   ആഴ്ചാവസാനം  വരുന്നു  വീട്ടിൽ 
   പുറംപണി  ജോറായ്  നടന്നുവന്നു !!
 
   ഒളിച്ചും  പതുങ്ങിയും  ചൊല്ലിയിട്ടും 
   ചെക്കൻറെ  ഉള്ളിൽ  കയറണില്ല ....
   ഊണിനുമുമ്പെ  കുളിച്ചിടേണം ;
   സോപ്പിൻ്റെകൂടെ  ഉരച്ചു  ' അമ്മ '.. ...
 
   തലയിൽ  തുവർത്താൻ  :മറന്നുപോയ 
   ന്യായംപറഞ്ഞു  അകത്തുകേറ്റി .
   തോർത്തോണ്ടവൻ്റെ  തലതുവർത്തി 
   പളപളാ  മിന്നണ  മേനി  നോക്കി .
 
   കണ്ണുതുറന്നവൻ  നോക്കിടുമ്പോൾ 
   ചേച്ചി  നില്കുന്നു   ' പിറന്നപോലെ ' ;
   കെട്ടിപ്പിടിച്ചവർ  ഉമ്മവെച്ചു
   ലോകം മുഴുവൻ  മറന്നുനിന്നു  !
 
   പണിയൻ്റെ  ആഹ്‌ളാദം  അതിർകടന്നു 
   കൂട്ടുകാർക്കിടയിലെ   ഹീറോയായി  
   ആഴ്ചകൾ  നാലഞ്ചു  തീരുംമുന്നേ 
   നാട്ടിൽമുഴുവൻ   പറച്ചിലായി  ! .
   .............................................
 
   ഭർത്താവ്  കണ്ടുപിടിച്ചനേരം 
   ' രാധയും  കൃഷ്ണനും  സ്തബ്ധരായി ...
   '.ഇവനാണ്  എന്നെ... '  പറഞ്ഞു  ഭാര്യ :
   കേൾക്കാത്തമട്ടിൽ വയറൻ  മുരണ്ടു  
 
   നിന്നെ  പണിക്കിനി  വേണ്ടയെന്ന് 
   ഇരുവരുംചേർന്നു പറഞ്ഞനേരം 
   വേണ്ടെങ്കിൽ വേണ്ട  ഉരച്ചുകൊണ്ട് 
   വീട്ടീന്നിറങ്ങീ  പണിമനുഷ്യൻ .
 
   ഇറയത്ത്  ചോറു  വിളമ്പിയിട്ട് 
   കൂട്ടാനെടുക്കുവാൻ പോയലാക്കിൽ 
   പുറകിൽ വന്നിട്ടവൻ  കീഴ്‌പ്പെടുത്തി :
   മിണ്ടാതിരുന്നു ഞാൻ  മാനമോർത്ത് .
 
  തള്ളണോ  കൊള്ളണോ  എന്നറിയാൻ 
  വയ്യാതെ , വല്ലാതെ  വിങ്ങി  കാന്തൻ !
  വയറല്ല  തലയാണ്  വേണ്ടതെന്ന് 
  കാന്തനോടെങ്ങിനെ  ചൊല്ലിടുo  താൻ 
.
   ഇതി  ഭൃത്യപർവം  സമാപ്തം,  ശരിക്കും ?
 
  ............ ഉത്തരകാണ്ഡം 
 
  കൂലിക്കുടിശ്ശിക  കൊടുത്തിടുമ്പോൾ 
  കണ്ണൊന്നിറുക്കി  തലോടി  കൈയിൽ 
  മൂന്നാലുനാളു  കഴിഞ്ഞിടുമ്പോൾ 
  ഉച്ചക്ക് ... വീണ്ടും ... , പഴയപോലെ .
 
 ആവർത്തനത്തിൻ  വിരസതയിൽ 
  തൂലിക  നീങ്ങാൻ  വിസമ്മതിപ്പൂ !
  ദാഹവും മോഹവും  തീർക്കുവാനായ് 
  വീട്ടിന്നകത്ത്  അരങ്ങുതീർത്തു .......
 
 'ഭൃത്യപർവം '  പുനഃ: പുനഃ: ;  അല്ലേ  ?
 
  അവസാന stanza എഴ്തിയിട്ടില്ല ; വേണോ ?
 അതുകൊണ്ട്  " ഭൃത്യപർവം  പുനഃ: പുനഃ:"
 എന്ന്  അവസാനിപ്പിക്കുന്നു. ജീവിതത്തിലെ,
 ദാമ്പത്യജീവിതത്തിലെ  അപാകതകളാണ് 
 കവികളുടെ staple diet അന്നും ഇന്നും എന്നും 
 
 C. S. Sankara  Warrier,  Anubhuti  Cherussery



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code