ഹൂസ്റ്റണ്‍:ദത്തുപുത്രിയായ ഷെറിന് മാത്യൂസിനെ (മൂന്നു വയസ്സ്) കൊന്ന കേസില്‍ അറസ്റ്റിലായ വെസ്ലി മാത്യു കോടതിയില്‍ മാപ്പപേക്ഷിച്ചു. ശിക്ഷ കുറഞ്ഞുകിട്ടാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണിത്. കൊലപാതക കേസില്‍ ഡാളസ് കോടതിയില്‍ വിചാരണ നടക്കുന്നതിനു മുമ്പായാണ് നാടകീയ സംഭവം.
2017 ഒക്ടോബറില്‍ വെസ്ലി മാത്യൂസിനെതിരെ കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ പരോളില്ലാതെ ജീവപര്യന്തം തടവാണ് വെസ്ലിയെ കാത്തിരിക്കുന്നത്. 2017 ഒക്ടോബറിലാണ് ഷെറിന് മാത്യൂസ് കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കുറച്ചകലെയുള്ള കലുങ്കിനടിയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനിയും ഷെറിനെ ദത്തെടുക്കുകയായിരുന്നു.
Comments