Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബിനോയി കോടിയേരി അംഗമല്ലാത്തതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതില്ല: എം.എ.ബേബി..

Picture

 

തിരുവനന്തപുരം : ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ബിനോയ് വിഷയത്തില്‍ പാര്‍ട്ടി ബ്യൂറോ അംഗം എം.എ.ബേബി. ബിനോയ് വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും ബിനോയ് പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടി പരിശോധിക്കേണ്ടതില്ലെന്നും എം.എ. ബേബി പറഞ്ഞു.

പാര്‍ട്ടി അംഗങ്ങളുടെ ബന്ധുക്കള്‍ പ്രശ്‌നത്തില്‍പ്പെട്ടാല്‍ സ്വയം പരിഹാരം കാണണം. എല്ലാ കാര്യങ്ങളിലും കോടിയേരി മറുപടി നല്‍കിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് എം.എ.ബേബിയുടെ പ്രതികരണം.

മകനെതിരായ യുവതിയുടെ പരാതിയെ കുറിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപി. എം സംസ്ഥാന സമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code