Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍   - രാജന്‍ വാഴപ്പള്ളില്‍

Picture

വാഷിങ്ടന്‍ ഡിസി : പെന്‍സില്‍വേനിയയിലെ പോക്കോണോസ് കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 17–ന് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്കായി ചില നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ അറിയിക്കുന്നു.

 

ജൂലൈ 17 ന് 6 മണിക്കു കലഹാരി റിസോര്‍ട്ടിന്റെ ലോബിയില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിക്കുന്നത്. ഇത് വര്‍ണ്ണാഭവും നിറപ്പകിട്ടാര്‍ന്നതുമായ വിധത്തില്‍ മനോഹരമാക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

ലോംഗ് ഐലന്റ്, ക്വീന്‍സ്, ബ്രൂക്ക്‌ലിന്‍ ഏരിയാകളുടെ ബാനറിനു പിന്നിലായി സ്ത്രീകളും പെണ്‍കുട്ടികളും മഞ്ഞസാരി അഥവാ ചുരിദാര്‍ ധരിച്ച് അണിനിരക്കേണ്ടതാണ്. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്‍സും വെള്ള ഷര്‍ട്ടും മഞ്ഞ ടൈയും ധരിയ്ക്കണം.

 

തൊട്ടുപിന്നാലെ റോക്ക്‌ലാന്റ്, അപ്‌സ്റ്റേറ്റ്, ബോസ്റ്റണ്‍, കണക്ടിക്കട്ട് ഏരിയായുടെ ബാനറിനു പിന്നില്‍ സ്ത്രീകളും പെണ്‍കുട്ടികളും ചുവന്ന സാരിയോ, ചുരിദാറോ ധരിക്കേണ്ടതാണ്. പുരുഷന്മാരും, ആണ്‍കുട്ടികളും കറുത്ത പാന്‍സും വെള്ള ഷര്‍ട്ടും ചുവന്ന ടൈയും ധരിയ്ക്കണം.

 

ഫിലഡല്‍ഫിയ, മേരിലാന്റ്, വാഷിംഗ്ടണ്‍, വിര്‍ജീനിയ, നോര്‍ത്ത് കാരലൈന ബാനറിന് പിന്നില്‍ സ്ത്രീകളും പെണ്‍കുട്ടികളും നീലസാരി അഥവാ ചുരിദാര്‍ ധരിയ്ക്കണം, പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്‍സും വെള്ള ഷര്‍ട്ടും നീല ടൈയും ധരിയ്ക്കണം.

 

ബ്രോങ്ക്‌സ് , വെസ്റ്റ് ചെസ്റ്റര്‍ ഏരിയായുടെ ബാനറിന് പിന്നില്‍ സ്ത്രീകളും പെണ്‍കുട്ടികളും മജന്താ സാരി അഥവാ ചുരിദാര്‍ ധരിയ്ക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്‍സും വെള്ള ഷര്‍ട്ടും മറൂണ്‍ ടൈയും ധരിക്കണം.

 

ന്യൂജഴ്‌സി സാറ്റണ്‍ ഐലന്റ് ഏരിയായുടെ ബാനറിന് പിന്നില്‍ സ്ത്രീകളും പെണ്‍കുട്ടികളും പച്ചസാരി അഥവാ ചുരിദാര്‍ ധരിയ്ക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്‍സും, വെള്ള ഷര്‍ട്ടും പച്ച ടൈയും ധരിയ്ക്കണം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : സാജന്‍ : 914 772 4043, അജിത് വട്ടശ്ശേരില്‍ : 845 821 0627

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code