Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മോറട്ടോറിയത്തില്‍ സര്‍ക്കാരും ബാങ്കുകളും ഒത്തുകളിക്കുന്നു: ഇന്‍ഫാം

Picture

കോട്ടയം: കര്‍ഷകവായ്പകളിന്മേലുള്ള മോറട്ടോറിയത്തില്‍ സര്‍ക്കാരും ബാങ്കുകളും ചേര്‍ന്ന് കര്‍ഷകരെ വിഢികളാക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.



പ്രളയദുരന്തവും സാമ്പത്തികത്തകര്‍ച്ചയും മൂലം പ്രതിസന്ധിയിലായ കര്‍ഷകരുടെ വായ്പകളിന്മേല്‍ മോറട്ടോറിയം നടപ്പിലാക്കുന്നത് റിസര്‍വ് ബാങ്ക് നിഷേധിച്ചിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം ഇറക്കിയ മോറട്ടോറിയം ഉത്തരവുകള്‍ പ്രഹസനങ്ങളായി. സര്‍ക്കാര്‍ നിരന്തരമിറക്കുന്ന ഉത്തരവുകള്‍ക്ക് യാതൊരു വിലയുമില്ലാതെ കര്‍ഷകര്‍ വഞ്ചിക്കപ്പെടുകയും ബാങ്കുകള്‍ ജപ്തിനടപടികള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.



പ്രളയദുരന്തം മൂലവും കാര്‍ഷികത്തകര്‍ച്ച സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ഉദ്യോഗസ്ഥ പീഢനവും 30ലേറെ കര്‍ഷകരെ ഇതിനോടകം ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടിട്ടും ഇതിനെ നിസാരവത്കരിക്കുന്ന സമീപനമാണ് കൃഷിവകുപ്പും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. സര്‍ഫാസി ആക്ട് പ്രകാരം ബാങ്കുകള്‍ നടപടികള്‍ തുടര്‍ന്നാല്‍ കര്‍ഷകര്‍ കൃഷിഭൂമിയും പാര്‍പ്പിടവും നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകും. ബാങ്കതികൃതരുടെ ഇടനിലക്കാരിലൂടെ കര്‍ഷകഭൂമി ഭൂമാഫിയകളുടെ കൈകളിലേയ്ക്ക് നിസാരവിലയ്‌ക്കെത്തും. പ്രളയദുരന്തമേഖലയിലെ മറ്റുവരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്ത ചെറുകിട കര്‍ഷകരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാതെ മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ടോ കാലാവധിനീട്ടിയതുകൊണ്ടോ കാര്യമില്ല. നിലവിലുള്ള മോറട്ടോറിയത്തിലൂടെ വായ്പയെടുത്ത തുകയുടെ തിരിച്ചടവിന്റെ സമയപരിധിക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്നല്ലാതെ കടമെടുത്ത തുകയിലോ പലിശയിലോ ബാങ്കുകള്‍ കുറവുനല്‍കില്ലെന്നുള്ളത് കര്‍ഷകരും തിരിച്ചറിയണം.



ഇതരസംസ്ഥാനങ്ങളില്‍ കര്‍ഷകകടം എഴുതിത്തള്ളാന്‍ പ്രക്ഷോഭം നടത്തിയ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ഭൂരിപക്ഷത്തോടെ ഭരണം നടത്തുന്ന കേരളത്തില്‍ കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളാന്‍ ശ്രമിക്കാത്തത് നീതിനിഷേധമാണ്. ജീവനോപാധികളും ഇതരവരുമാനങ്ങളുമില്ലാത്ത പ്രളയദുരന്തമേഖലയിലെ ചെറുകിട കര്‍ഷകരുടെ കടബാധ്യതകള്‍ മറ്റു സംസ്ഥാനങ്ങളിലേതുപോലെ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതെ ബാങ്കുകളെ പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് ഇരട്ടത്താപ്പാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.



ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code