ആലപ്പുഴ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്കെതിരെ ആലപ്പുഴ എം.പി എം.എം ആരിഫ്. കനക ദുര്‍ഗ ശബരിമലയില്‍ എത്തിയത് സര്‍ക്കാരിനെ കെണിയില്‍പ്പെടുത്താനാണോ എന്ന് അന്വേഷിക്കണമെന്ന് ആരിഫ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ അനുകൂലിക്കണോ എതിര്‍ക്കണോ എന്ന കാര്യം ചര്‍ച്ച നടക്കുകയാണെങ്കില്‍ അപ്പോള്‍ തീരുമാനിക്കുമെന്നും ആരിഫ് കൂട്ടിച്ചര്‍ത്തു.
ശബരിമല യുവതീ പ്രവേശനം തടയാന്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ താന്‍ അനുകൂലിച്ചുവെന്ന മട്ടില്‍ മനോരമയില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. ബില്ല് ചര്‍ച്ചയ്ക്ക് വന്നാല്‍ അംഗങ്ങള്‍ക്ക് സംസാരിക്കാം സംസാരിക്കാതിരിക്കാം. ഇക്കാര്യത്തില്‍ ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്. ബില്ലിനെ എതിര്‍ക്കാതിരുന്നാല്‍ അനുകൂലിച്ചു എന്ന് വ്യാഖ്യാനിക്കാമെന്നും ആരിഫ് പറഞ്ഞു
Comments